ടെഹ്റാൻ: മധ്യപൂർവ്വേഷ്യയിലെ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ ഹോർമുസ് കടലിടുക്ക് ചുറ്റിപ്പറ്റിയുള്ള സംഘർഷം ഓരോദിവസവും അതീവ ഗുരുതരമായി മാറിയിരിക്കുകയാണെന്ന് റിപ്പോർട്ട്. ഇറാൻ്റെ ഭീഷണിയും കടലിടുക്കിലെ ഉപരോധവും കാരണം ഏകദേശം 2,000 കപ്പലുകളിലായി 20,0000 നാവികർ കുടുങ്ങിക്കിടക്കുന്നതായി അന്താരാഷ്ട്ര റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷണം, കുടിവെള്ളം, അടിസ്ഥാന ആവശ്യങ്ങൾ എന്നിവ തീർന്നുവരുന്ന സാഹചര്യത്തിൽ നാവികർ ജീവൻ രക്ഷിക്കാനായി അടിയന്തര സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആഗോള വ്യാപാരത്തിനും ഊർജസുരക്ഷയ്ക്കും നിർണ്ണായകമായ ഈ കടൽപാതയിൽ പ്രതിസന്ധി വഷളാകുന്നതോടെ, മനുഷ്യാവകാശ പ്രശ്നമായും ഇത് മാറിക്കൊണ്ടിരിക്കുകയാണ്. […]






