ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്ത് ഒരു മാസമായിട്ടും അദ്ദേഹം പൊതുവേദികളിലെത്തിയിട്ടില്ല. ഔദ്യോഗിക പ്രസ്താവനകൾ സർക്കാർ ടെലിവിഷനിലൂടെ പുറത്തുവിടുകയാണ് ചെയ്യുന്നത്. ഇതോടെ, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഉഹാപോഹങ്ങൾ പ്രചരിച്ചു. യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റെന്നായിരുന്നു ഒരു പ്രചാരണം. റഷ്യയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയെന്നും പ്രചാരണമുണ്ടായി. എന്നാൽ, ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് ഇറാനിലെ റഷ്യൻ അംബാസഡർ അലക്സി ദെദോവ്. മുജ്തബ ഖമനയി ഇറാനിൽ തന്നെയുണ്ടെന്ന് റഷ്യൻ അംബാസഡർ വ്യക്തമാക്കി. ചില കാരണങ്ങളാൽ പൊതുവേദികൾ ഒഴിവാക്കുകയാണെന്നും അദ്ദേഹം റഷ്യൻ മാധ്യമത്തോട് […]






