തെഹ്റാന്‍: സാധാരണക്കാരായ അമേരിക്കൻ ജനതയോട് ഒട്ടും ശത്രുതയില്ലെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ബുധനാഴ്ച അമേരിക്കൻ ജനതയ്ക്കായി എഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാനെ ഒരു ലോക ഭീഷണിയായി ചിത്രീകരിക്കുന്നത് ചരിത്രപരമായ യാഥാർത്ഥ്യങ്ങൾക്കോ നിലവിലെ വസ്തുതകൾക്കോ നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയിലെയും യൂറോപ്പിലെയും അയൽരാജ്യങ്ങളിലെയും സാധാരണ ജനങ്ങളോട് ഇറാൻ ജനതയ്ക്ക് യാതൊരു വിധ ശത്രുതയുമില്ല. വിദേശ ഇടപെടലുകളും സമ്മർദ്ദങ്ങളും നേരിടുമ്പോഴും, അവിടുത്തെ സർക്കാരുകളെയും ജനങ്ങളെയും വേർതിരിച്ചു കാണാൻ ഇറാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇത് […]






