വാഷിങ്ടൺ: ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടി കൂടുതൽ ശക്തമാക്കാനൊരുങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെ “ശിലായുഗത്തിലേക്ക് തള്ളിവിടും” എന്ന കടുത്ത പരാമർശത്തോടെയാണ് ട്രംപ് പ്രതികരിച്ചത്. പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ യുഎസ് സേനയുടെ പ്രവർത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഭരണകൂടമാറ്റം അമേരിക്കയുടെ പ്രധാന ലക്ഷ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റ്ഹൗസിൽ നടത്തിയ രാജ്യത്തെ അഭിസംബോധനയിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ സൈനിക ശേഷി തകർക്കുകയും ആണവായുധ വികസന സാധ്യതകൾ പൂർണ്ണമായും […]







