തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനനോടനുബന്ധിച്ച് പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. രണ്ട് പുസ്തകങ്ങളിലായാണ് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയത്. ക്ഷേമപെൻഷൻ വർധനയുൾപ്പെടെ വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കുമെന്നും കേവല ദാരിദ്ര്യം ഇല്ലാതാക്കുമെന്നും എൽഡിഎഫ് പ്രകടനപത്രികയിൽ പറയുന്നു. ദാരിദ്ര്യനിർമ്മാർജ്ജനവും സാമൂഹ്യക്ഷേമവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേവല ദാരിദ്ര്യം ഇല്ലാതാക്കും, ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റും, […]









