വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ യുഎസിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും, ഭാര്യ ബ്രിജിറ്റ് മാക്രോണിനെയും പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഫ്രാൻസിനോട് വ്യക്തിപരമായി സൈനികസഹായം ആവശ്യപ്പെട്ടു. എന്നാൽ ഉടൻ പങ്കുചേരാൻ ഫ്രാൻസ് വിസമ്മതിച്ചു. മാക്രോണിന്റെ ഭാര്യ അദ്ദേഹത്തെ വളരെ മോശമായാണ് പരിഗണിക്കുന്നത്. താടിയിൽ തട്ടുകിട്ടിയത് സുഖപ്പെട്ട് വരുന്നതേയുള്ളൂ- വൈറ്റ് ഹൗസ് യൂട്യൂബ് ചാനലിൽ സംസാരിക്കവേ ട്രംപ് പരിഹസിച്ചു. ‘യുദ്ധം ജയിച്ചുകഴിഞ്ഞാൽ ഞങ്ങൾ സഹായിക്കാം’ എന്നാണ് മാക്രോൺ പറഞ്ഞതെന്ന് ട്രംപ് പറഞ്ഞു. […]






