വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ആയുധ ശേഖരത്തിൽ ഉണ്ടാകുന്ന കുറവ് അമേരിക്കയെ ആശങ്കപ്പെടുത്തുന്നു. അത്യാധുനിക ക്രൂസ് മിസൈലുകളുടെ ഉപയോഗം വൻതോതിൽ വർധിച്ചതോടെ ശേഖരം വേഗത്തിൽ ചുരുങ്ങുകയാണെന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസിന്റെ പക്കലുള്ള അത്യാധുനിക ടോമാഹോക്ക് (Tomahawk) മിസൈലുകളുടെ ശേഖരത്തിൽ വലിയ കുറവാണുണ്ടായിരിക്കുന്നതെന്നാണ് വിവരം. ഒരു മാസത്തിനുള്ളിൽ മാത്രം അമേരിക്ക 850-ലധികം ടോമാഹോക്ക് മിസൈലുകളാണ് വിക്ഷേപിച്ചു കഴിഞ്ഞു. ഇത് മുൻകാല സംഘർഷങ്ങളിൽ ഉപയോഗിച്ചതിനേക്കാൾ വളരെ ഉയർന്ന കണക്കാണെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ഇന്റർനാഷണൽ സ്റ്റഡീസ് (CSIS) […]









