ലണ്ടൻ: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് അടഞ്ഞുകിടക്കുന്ന ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ നാൽപതിലധികം രാജ്യങ്ങളുടെ നയതന്ത്രജ്ഞർ യോഗം ചേർന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറിന്റെ നേതൃത്വത്തിൽ നടന്ന വെർച്വൽ യോഗത്തിൽ ഇന്ത്യയും പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറിവിക്രം മിസ്രി പങ്കെടുത്തതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. അതേസമയം, യുഎസ് ഈ യോഗത്തിൽ പങ്കെടുത്തില്ല. ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ നടപടി ആഗോള സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചുവെന്നാണ് ബ്രിട്ടൻ ആരോപിച്ചത്. കടലിടുക്ക് സുരക്ഷിതമാക്കുന്നത് അമേരിക്കയുടെ […]









