ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സത്തിൽ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇറാൻ. തങ്ങളുടെ ‘ഇന്ത്യൻ സുഹൃത്തുക്കൾ’ സുരക്ഷിതമായ കൈകളിലാണെന്നും ആശങ്കകൾക്ക് സ്ഥാനമില്ലെന്നും ഇന്ത്യയിലെ ഇറാൻ എംബസി സാമൂഹിക മാധ്യമമായ എക്‌സ് വഴി അറിയിച്ചു. ഹോർമുസിന്റെ ഭാവി തീരുമാനിക്കുന്നത് ഇറാനും ഒമാനും മാത്രമായിരിക്കുമെന്നും പോസ്റ്റില്‍ പറയുന്നു. പശ്ചിമേഷ്യയിൽ സംഘർഷം രൂപപ്പെട്ടതിനുശേഷം ചൈന, റഷ്യ, ഇറാഖ്, പാകിസ്താൻ തുടങ്ങി ചുരുക്കം ചില രാജ്യങ്ങൾക്കുമാത്രമേ ഹോർമുസ് കടലിടുക്കുവഴി യാത്രാനുമതിയുള്ളൂ. ലോകത്തെ ഊർജ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാത […]








