അരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് 13 വർഷത്തിന് ശേഷമാണ് പ്രതി പിടിയിലായിരിക്കുന്നത്. 2013 ജൂലൈ 21-ന് രാത്രി രണ്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല. മുഹമ്മദ് ഷരീഫിന്റെ ഭാര്യ ഒളവട്ടൂർ മായക്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) […]







