ടെഹ്‌റാൻ: ‘തെക്കുപടിഞ്ഞാറൻ ഇറാനിൽ അമേരിക്കൻ യുദ്ധവിമാനം തകർന്നുവീണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പരിഹാസവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് രംഗത്ത്. ‘‘ ഇറാനിലെ ഭരണമാറ്റം എന്ന ലക്ഷ്യത്തിൽനിന്ന് അമേരിക്ക മാറിയിരിക്കുന്നു. ഇപ്പോൾ ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി ഒന്ന് നോക്കാമോ? എന്ന നിലയിലേക്ക് അമേരിക്ക തരംതാഴ്ന്നിരിക്കുകയാണെന്നായിരുന്നു മുഹമ്മദ് ബാഘറിന്റെ പരിഹാസം. എന്തൊരു അവിശ്വസനീയമായ പുരോഗതി. തികഞ്ഞ പ്രതിഭകൾ തന്നെയെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു. ഇറാനിൽ വച്ച് തങ്ങളുടെ ഒരു എഫ്-15ഇ യുദ്ധവിമാനം നഷ്ടപ്പെട്ടതായി […]






