ടെഹ്‌റാൻ: ഇറാന്‍ തകര്‍ത്ത യുഎസ് വ്യോമസേനയുടെ എഫ്-15ഇ യുദ്ധവിമാനത്തിലെ സൈനികനെ ജീവനോടെ പിടികൂടി കൈമാറുന്നവർക്ക് ഇറാൻ സർക്കാർ പ്രതിഫലം പ്രഖ്യാപിച്ചു. പ്രാദേശിക ടെലിവിഷൻ ചാനലുകളിലൂടെയാണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നതെന്നാണ് സിഎന്‍എന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേത്തുടർന്ന് ഇറാനിലെ ഗോത്രവർഗക്കാരും ഗ്രാമീണരും പൈലറ്റിനായുള്ള തെരച്ചിലിൽ പങ്കുചേരുന്നുവെന്നാണ് വാര്‍ത്തകള്‍. തെക്കൻ ഖുസെസ്താൻ പ്രവിശ്യയിൽ നിന്നുള്ള ഒരു വീഡിയോയിൽ, തോക്കുകളും ഇറാൻ പതാകയുമായി ആളുകൾ തെരച്ചിൽ നടത്തുന്നത് കാണാം. പ്രചരിക്കപ്പെടുന്ന വീഡിയോകളുടെ ആധികാരികത ഉറപ്പാക്കിയിട്ടില്ല. എന്നാല്‍ സൈനികനെ കണ്ടെത്താൻ […]







