ടെഹ്റാൻ: ഇറാനിൽ തകർന്നു വീണ യുഎസ് യുദ്ധവിമാനത്തിന്റെ പൈലറ്റുമാരെ കണ്ടെത്തിയാൽ വെടിവയ്ക്കാൻ നിർദേശിച്ച് ഇറാനിയൻ സ്റ്റേറ്റ് ടിവി. സ്ക്രോളിലൂടെയാണ് ജനങ്ങളിലേക്ക് സന്ദേശം കൈമാറിയത്. അതേസമയം തകർന്നു വീണ വിമാനത്തിലെ പൈലറ്റിനെ കണ്ടെത്താൻ ശ്രമം നടക്കുന്നതായി യുഎസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉണ്ടായിരുന്നതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ പടിഞ്ഞാറൻ ഭാഗത്താണ് യുഎസ് വിമാനം തകർന്നു വീണത്. പൈലറ്റുമാർ വീണതായി ഇറാനിയൻ മാധ്യമങ്ങൾ പറയുന്ന പ്രദേശങ്ങളിൽ യുഎസ് തിരച്ചിൽ നടത്തുന്നുണ്ട്. […]






