തെഹ്റാൻ: ഇറാൻ്റെ തെക്കുപടിഞ്ഞാറൻ മേഖലയിലുണ്ടായ വ്യോമാപകടത്തിനിടെ ഒരു അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റ് പുറത്തേക്ക് ചാടിയതായി റിപ്പോർട്ട്. അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിന് ശേഷം ഇറാൻ്റെ ഉള്ളിൽ അമേരിക്കൻ യുദ്ധവിമാനം നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കപ്പെടുന്ന ആദ്യ സംഭവമാണിത്. അതേസമയം അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വിമാനത്തിലുണ്ടായിരുന്ന രണ്ടംഗ സംഘത്തിൽ ഒരാളെ അമേരിക്കൻ പ്രത്യേക സേന രക്ഷപ്പെടുത്തി. മറ്റൊരു സൈനികനെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നതായാണ് സിഎൻഎൻ അടക്കം റിപ്പോർട്ട് ചെയ്യുന്നത്. രക്ഷപ്പെടുത്തിയ പൈലറ്റിന് ചികിത്സ […]







