വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധവും അതിനെത്തുടർന്നുണ്ടായ ഇന്ധനവില വർധനയും അമേരിക്കൻ ജനതയിൽ പ്രസിഡന്റ് ട്രംപിനോടുള്ള അനിഷ്ടത്തിന് കാരണമായിരിക്കുകയാണെന്ന് പുതിയ സർവേകൾ സൂചിപ്പിക്കുന്നു. ഇതിനിടെ യുദ്ധം കൂടുതൽ സങ്കീർണ്ണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇറാനിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ട്രംപിന്റെ അവകാശവാദങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്. സൈനിക മേൽക്കോയ്മ അമേരിക്കയ്ക്കുണ്ടെന്ന അവകാശവാദത്തിനിടയിലുണ്ടാകുന്ന ഇത്തരം നഷ്ടങ്ങൾ ഭരണകൂടത്തിനെതിരെ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണ്. യുദ്ധച്ചെലവും തന്ത്രപരമായ വിജയവുമെല്ലാം സംബന്ധിച്ചുള്ള ആശങ്കകൾ ശക്തമാകുന്നു. അമേരിക്കയുടെ എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ, A-10 വാർതോഗ് എന്നീ പോർവിമാനങ്ങളാണ് […]






