വാഷിങ്ടൺ: അമേരിക്ക നൽകിയിരിക്കുന്ന10 ദിവസത്തെ കാലാവധി നാളെ അവസാനിരിക്കെ ഇറാനുമേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അന്ത്യശാസനം. ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇറാന് ട്രംപിന്റെ അന്ത്യശാസനമെത്തിയത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ വൻ സൈനിക നീക്കം നേരിടേണ്ടിവരുമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കടലിടുക്ക് തുറന്നില്ലെങ്കിൽ ‘ഇറാനു മേൽ നരകം പെയ്തിറങ്ങു’മെന്ന് ട്രംപ് ഭീഷണിമുഴക്കി. ഇതിനിടെ, മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി […]









