കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ. വൈദ്യുതി, വെള്ളം, എണ്ണ എന്നിവയുടെ സംഭരണ-വിതരണ കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. വിവിധ സർക്കാർ വകുപ്പുകൾ പ്രവർത്തിക്കുന്ന മിനിസ്ട്രി കോംപ്ലക്‌സിനു നേർക്കം ആക്രമണമുണ്ടായി. മിനിസ്ട്രി കോംപ്ലക്‌സിന് കാര്യമായ കാര്യമായ കേടുപാടുകൾ പറ്റിയെന്നാണ് വിവരം. രണ്ട് വൈദ്യുതി-ജലവിതരണ കേന്ദ്രങ്ങൾക്കും കേടുപാടുണ്ടായി.









