Sunday, April 5, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

തടിയന്റമോൾ: സാഹസികത തേടുന്നവരുടെ ട്രെക്കിങ്ങ് സ്പോട്ട്

by News Desk
April 5, 2026
in TRAVEL
തടിയന്റമോൾ:-സാഹസികത-തേടുന്നവരുടെ-ട്രെക്കിങ്ങ്-സ്പോട്ട്

തടിയന്റമോൾ: സാഹസികത തേടുന്നവരുടെ ട്രെക്കിങ്ങ് സ്പോട്ട്

കർണാടക: കർണാടകയിലെ ഏറ്റവും ഉയരമുള്ള കൂർക് പർവതത്തിലേക്കുള്ള ട്രെക്കിങ്ങുകളിൽ ഒന്നാണ് തടിയന്റമോൾ ട്രെക്ക്. കുടക് ജിലയിലെ ഏറ്റവും ഉയരം കൂടിയ മലയാണ് തടിയന്റമോൾ (Tadiandamol). സമുദ്രനിരപ്പിൽനിന്ന് 1,748 മീറ്റർ (5,741 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിസ്‌നേഹിയെയും സാഹസികത തേടുന്നവരെയും മറക്കാനാവാത്ത ഓർമകൾ സമ്മാനിക്കുന്ന ട്രെക്കിങ്ങാണ് ഇവിടെയുള്ളത്. മലക്ക് മുകളിൽ നിന്നുള്ള പശ്ചിമഘട്ടത്തിന്റെ കാഴ്ച വിരുന്നാണിവിടെ.

ചവിട്ടിമെതിക്കപ്പെട്ട വനപാതകൾ, മൂടൽമഞ്ഞിന്റെ ദൃശ്യങ്ങൾ, പനോരമ കാഴ്ചകളും പ്രകൃതി സ്നേഹികൾക്ക് മറക്കാനാവാത്ത അനുഭവമാണ്. തുടക്കക്കാർക്കും പരിചയസമ്പന്നരായ ട്രെക്കിങ്ങ് പ്രേമികൾക്കും അനുയോജ്യമായ ഇഷ്ട പ്രദേശം കൂടിയാണിത്. ഇടതൂർന്ന വനവും സ്ഫടിക തെളിഞ്ഞ അരുവിയും തുറന്ന പുൽമേടുകൾ എന്നിവയാണ് പ്രദേശത്തെ അതിമനോഹരമാക്കുന്നത്. ഇതിനാലാണ് തടിയന്റമോൾ മലയെ ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെക്കിങ്ങ് പാതകളിൽ ഒന്നാക്കി മാറ്റുന്നത്. സമൂഹികമാധ്യമങ്ങളിൽ മലനിരകളുടെ ദൃശ്യങ്ങൾ റീലുകളായി പ്രചരിക്കുന്നുണ്ട്.

സമീപ ഗ്രാമമായ കക്കബെയിൽനിന്നോ നൽനാട് കൊട്ടാരത്തിന് സമീപത്ത് നിന്നോ ആണ് ട്രെക്കിങ്ങ് ആരംഭിക്കുക. ഏകദേശം 12-14 കിലോമീറ്ററാണ് പോയി വരാനുള്ളത്. ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽനിന്ന് ടിക്കറ്റ് എടുത്താണ് ഇവിടെക്കുള്ള പ്രവേശനം. ഒരാൾക്ക് 100 രൂപ മുതൽ 250 രൂപ വരെയാണ് ഫീസ്. ഭാഗികമായ വനമേഖലയിലൂടെയും ചോലക്കാടുകളിലൂടെയുമാണ് മല മുകളിലേക്കുള്ള വഴി.

ചരിത്ര പ്രസിദ്ധമായ നൽനാട് കൊട്ടാരം ഈ മലയുടെ അടിവാരത്താണ്. 1792 ൽ ദൊഡ്ഡ വീരരാജേന്ദ്ര പണികഴിപ്പിച്ചതാണ് കൊട്ടാരം. ട്രെക്കിങ്ങ് ആരംഭിക്കുന്നതും ഈ കൊട്ടാരത്തിന് സമീപം നിന്നാണ്. മടിക്കേരി ഗ്രാമത്തിൽനിന്ന് ഏകദേശം 40 കിലോമീറ്റർ ദൂരത്താണ് ഈ പ്രദേശം. കുടകിലെ രണ്ടാമത്തെ ഉയർന്ന കൊടുമുടി പുഷ്പഗിരിയാണ്. തടിയന്റമോൾ എന്ന വാക്കിന് കൊടവ ഭാഷയിൽ ‘ഏറ്റവും വലിയ മല’ എന്നാണ് അർത്ഥം. കർണാടകയിലെ ഉയരം കൂടിയ കൊടുമുടികളിൽ മുല്ലയ്യനഗിരിക്കും കുദ്രേമുഖത്തിനും പിന്നിലായി മൂന്നാം സ്ഥാനമാണ് തടിയന്റമോളിനുള്ളത്. ഏകദേശം 12 കിലോമീറ്റർ നീളുന്ന ഒരു ട്രെക്കിങ്ങ് അഞ്ചു മുതൽ ആറു മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കുന്നത്.

രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെയാണ് സന്ദർശന സമയം. പച്ചപ്പും ചോലക്കാടുകളും നീരുറവകളുമുള്ള പ്രകൃതി. തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസങ്ങളിൽ ഇവിടെനിന്ന് അറബിക്കടൽ വരെ കാണാനാക്കുമെന്നാണ് പ്രദേശവാസികളുടെ അവകാശവാദം. കൊടവ വംശജരുടെ ആരാധനാ കേന്ദ്രമായ ക്ഷേത്രവും മലനിരക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. നൽനാട് കൊട്ടാരത്തിൽനിന്ന് ഏകദേശം 15 കിലോമീറ്റർ ദൂരത്തിൽ വെള്ളച്ചാട്ടവുമുണ്ട്. മൺസൂണിന് ശേഷമുള്ള സമയത്താണ് (ഡിസംബർ മുതൽ മെയ് വരെ) ഇവിടെക്കുള്ള സന്ദർശനം.

തടിയന്‍റമോൾ മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യം കൂടുതലാണ്. കാട്ടാനകൾ കൂടുതലായി ഉള്ളതിനാൽ ട്രെക്കിങ്ങിന് എത്തുന്നവരോട് ഒറ്റക്ക് പോകരുതെന്നും ഗ്രൂപ്പുകളായി മാത്രം യാത്ര ചെയ്യണമെന്നും വനംവകുപ്പ് കർശന നിർദേശം നൽകാറുണ്ട്. അപൂർവ്വമായി കടുവ, പുള്ളിപ്പുലി, കാട്ടുപോത്ത്, കാട്ടുപന്നി, മാൻ, എന്നിങ്ങനെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യവും ഇവിടെ കാണാറുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.

ShareSendTweet

Related Posts

അജ്മാന്റെ-ചരിത്രത്തോടൊപ്പം-സഞ്ചരിച്ച-കാവല്‍ഗോപുരം
TRAVEL

അജ്മാന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച കാവല്‍ഗോപുരം

April 5, 2026
മഞ്ഞണിഞ്ഞ്-മണൽഭൂമി
TRAVEL

മഞ്ഞണിഞ്ഞ് മണൽഭൂമി

April 5, 2026
137-വർഷം-പഴക്കമുള്ള-ഈഫൽ-ടവറിന്റെ-ഒരു-ഭാഗം-ലേലത്തിന്…-കോടികളുണ്ടെങ്കിൽ-നിങ്ങൾക്കും-ലേലത്തിൽ-പ​ങ്കെടുക്കാം
TRAVEL

137 വർഷം പഴക്കമുള്ള ഈഫൽ ടവറിന്റെ ഒരു ഭാഗം ലേലത്തിന്… കോടികളുണ്ടെങ്കിൽ നിങ്ങൾക്കും ലേലത്തിൽ പ​ങ്കെടുക്കാം

April 3, 2026
ന്യൂയോർക്കിൽനിന്ന്-വൺ​-ഡേ-ട്രിപ്പ്-താജ്മഹലിലേക്ക്…-യുവാവിന്റെ-വിഡിയോ​-വൈറൽ
TRAVEL

ന്യൂയോർക്കിൽനിന്ന് വൺ​ ഡേ ട്രിപ്പ് താജ്മഹലിലേക്ക്… യുവാവിന്റെ വിഡിയോ​ വൈറൽ

April 3, 2026
ഫാഷനല്ല,-അപകടത്തിന്റെ-മുറിപ്പാടുകൾ;-‘തായ്‍ലാന്‍റ്-ടാറ്റുകൾ’ക്ക്-പിന്നിലെ-കഥകൾ…
TRAVEL

ഫാഷനല്ല, അപകടത്തിന്റെ മുറിപ്പാടുകൾ; ‘തായ്‍ലാന്‍റ് ടാറ്റുകൾ’ക്ക് പിന്നിലെ കഥകൾ…

April 2, 2026
ബുർജ്-അൽ-ഖമീസ്-കോട്ടയിൽ-സന്ദർശകരേറി
TRAVEL

ബുർജ് അൽ ഖമീസ് കോട്ടയിൽ സന്ദർശകരേറി

April 2, 2026
Next Post
മദ്യപിക്കുന്നവർ-ശ്രദ്ധിക്കുക;-അർബുദ-സാധ്യത-കുറയ്ക്കാൻ-ഡോക്ടർ-നിർദ്ദേശിക്കുന്ന-5-കാര്യങ്ങൾ

മദ്യപിക്കുന്നവർ ശ്രദ്ധിക്കുക; അർബുദ സാധ്യത കുറയ്ക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്ന 5 കാര്യങ്ങൾ

രശ്മികയുടെ-ഫിറ്റ്‌നസ്-രഹസ്യം;-ഒരു-ലിറ്റർ-വെള്ളവും-എഗ്ഗെറ്റേറിയൻ-ഡയറ്റും

രശ്മികയുടെ ഫിറ്റ്‌നസ് രഹസ്യം; ഒരു ലിറ്റർ വെള്ളവും എഗ്ഗെറ്റേറിയൻ ഡയറ്റും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • രശ്മികയുടെ ഫിറ്റ്‌നസ് രഹസ്യം; ഒരു ലിറ്റർ വെള്ളവും എഗ്ഗെറ്റേറിയൻ ഡയറ്റും
  • മദ്യപിക്കുന്നവർ ശ്രദ്ധിക്കുക; അർബുദ സാധ്യത കുറയ്ക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്ന 5 കാര്യങ്ങൾ
  • തടിയന്റമോൾ: സാഹസികത തേടുന്നവരുടെ ട്രെക്കിങ്ങ് സ്പോട്ട്
  • തിയേറ്റർ ഓഫ് ഡ്രീംസും അനന്തു എന്‍റ‍‍ര്‍ടെയ്ൻമെന്‍റ്സും ചേർന്നൊരുക്കുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ച് സൂര്യ; ചിത്രീകരണം ഉടന്‍
  • ചരിത്രം കുറിച്ച് “ധുരന്ധർ പ്രതികാരം” , 1500 കോടി പിന്നിട്ട് ആഗോള ഗ്രോസ്, ഇന്ത്യയിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് 1000 കോടി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.