മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പാകിസ്താന്‍ പരാമർശം നടത്തി മന്ത്രി വി.അബ്ദുറഹ്മാന്‍. കഴിഞ്ഞ രണ്ട് തവണ മത്സരിച്ചത് പാകിസ്താനിലായിരുന്നുവെന്നും ആ രണ്ട് തവണയും അവരെ തോല്‍പ്പിച്ചുവെന്നുമായിരുന്നു പ്രസംഗം. ഇത്തവണ ഹോം ഗ്രൗണ്ടിലാണ് കളിയെന്നും അബ്ദുറഹ്മാന്റെ വിവാദ പ്രസംഗത്തിലുണ്ട്. കഴിഞ്ഞ രണ്ട് തവണ താൻ മത്സരിച്ചത് പാകിസ്താനിലായിരുന്നുവെന്നും അവിടെ അവരെ തോൽപ്പിച്ചുവെന്നുമുള്ള മന്ത്രിയുടെ പരാമർശമാണ് വിവാദമായത്. പ്രചാരണ യോഗത്തിനിടെ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. യുഡിഎഫ് ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രി അബ്ദുറഹ്മാന്റെ വാക്കുകൾ ബിജെപി നേതാക്കളുടെ […]









