Wednesday, April 8, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

വെനീസ് വിളിക്കുന്നു; വരൂ, കനാലുകളിലൂടെ കാഴ്ചകളിലേക്കൊഴുകാം…

by News Desk
April 7, 2026
in TRAVEL
വെനീസ്-വിളിക്കുന്നു;-വരൂ,-കനാലുകളിലൂടെ-കാഴ്ചകളിലേക്കൊഴുകാം…

വെനീസ് വിളിക്കുന്നു; വരൂ, കനാലുകളിലൂടെ കാഴ്ചകളിലേക്കൊഴുകാം…

‘കിഴക്കിന്റെ വെനീസ്’ എന്നാണ് നമ്മുടെ സ്വന്തം ആലപ്പുഴയെ വിശേഷിപ്പിക്കുന്നത്. ഇറ്റലിയിലെ വെനീസുമായി താരതമ്യപ്പെടുത്തിയാണിത്. ‘കനാലുകളുടെ നഗരം’ എന്നാണ് ഇറ്റലിയിലെ വെനെറ്റോ മേഖലയുടെ തലസ്ഥാനമായ വെനീസ് അറിയപ്പെടുന്നത്. കനാലുകളുടെയും കായലുകളുടെയുമൊക്കെ സാന്നിധ്യമാണ് ആലപ്പുഴക്ക് വെനീസുമായുള്ള സാമ്യവും. വടക്കുകിഴക്കൻ ഇറ്റലിയിലെ ചരിത്ര നഗരമായ വെനീസ് 150-ലധികം കനാലുകളാലും 400-ലധികം പാലങ്ങളാലും ബന്ധിക്കപ്പെട്ടിരിക്കുന്നു. സാധാരണ നഗരങ്ങളിൽനിന്ന് വ്യത്യസ്തമായി, പൂർണമായും ജല ഗതാഗതത്തെ ആശ്രയിക്കുന്ന നഗരമാണ് വെനീസ്.

അഞ്ചാം നൂറ്റാണ്ടിൽ, യുദ്ധങ്ങളിൽ നിന്നും അധിനിവേശങ്ങളിൽ നിന്നും രക്ഷപ്പെടാൻ ആളുകൾ ചതുപ്പുകായലിലെ തുരുത്തുകളിൽ അഭയം പ്രാപിച്ചു. അതിജീവിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രം അഭയാർഥികൾ നിർമിച്ച ഈ നഗരം പിന്നീട് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിൽ ഒന്നായി മാറി.

വെനീസ് വളർന്നതോടെ ദ്വീപുകൾക്കിടയിലുള്ള സ്വാഭാവിക വിടവുകൾ കനാലുകളായി മാറി. ഇത് ഗതാഗതത്തിനും വ്യാപാരത്തിനും ആശയവിനിമയത്തിനുമുള്ള നിർണായക സാന്നിധ്യമായി. നൂറ്റാണ്ടുകളോളം യൂറോപ്പും ഏഷ്യയും തമ്മിലുള്ള വ്യാപാര പാതകളെ നിയന്ത്രിച്ചിരുന്ന ശക്തമായ നഗരമായി വെനീസ് വളർന്നു. ഈ കനാലുകൾ വഴി ലഭിച്ച സമ്പത്താണ് ഇന്നുകാണുന്ന മനോഹരമായ കൊട്ടാരങ്ങളുടെയും പള്ളികളുടെയും കലാരൂപങ്ങളുടെയും നിർമാണത്തിന് വഴിതെളിച്ചത്.

ദശലക്ഷക്കണക്കിന് മരത്തടികൾക്ക് മുകളിലാണ് വെനീസ് നിലകൊള്ളുന്നത് എന്നതുകൊണ്ട് തന്നെ ഇതിനെ ഒരു ‘അപ്പ് സൈഡ്-ഡൗൺ ഫോറസ്റ്റ്’ എന്നും വിളിക്കാറുണ്ട്. ഓക്സിജന്റെ അളവ് കുറഞ്ഞ ചതുപ്പിലെ വെള്ളത്തിൽ മുങ്ങിക്കിടന്ന ഈ മരത്തടികൾ നൂറ്റാണ്ടുകൾ കൊണ്ട് കല്ലുപോലെ കടുപ്പമുള്ളതാകുകയും ഇന്നും നഗരത്തെ താങ്ങിനിർത്തുകയും ചെയ്യുന്നു.

ഇന്ന് വെനീസിലെ കനാലുകൾ നഗരത്തിന്റെ സാംസ്കാരിക മുദ്രകളാണ്. യുനെസ്കോയുടെ ലോക പൈതൃക പദവിയും ഇതിന് ലഭിച്ചു.

ഗ്രാൻഡ് കനാൽ

വെനീസിന്റെ ഹൃദയഭാഗത്തിലൂടെ വളഞ്ഞൊഴുകുന്ന ഗ്രാൻഡ് കനാൽ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതയാണ്. നഗരത്തിന്റെ പ്രധാന “റോഡ്” എന്നറിയപ്പെടുന്ന ഈ കനാൽ, ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും ഒരുപോലെ ഉപയോഗിക്കപ്പെടുന്നു.

വാപോറെറ്റോ (ജലബസ്), വാട്ടർ ടാക്സികൾ, ഗൊണ്ടോളകൾ എന്നിവയാണ് ഇവിടെ സാധാരണയായി കാണുന്ന ഗതാഗത മാർഗങ്ങൾ. ഇവ ഉപയോഗിച്ച് നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ഗ്രാൻഡ് കനാലിലൂടെ നടത്തുന്ന യാത്ര, വെനീസിന്റെ യഥാർഥ സൗന്ദര്യം അനുഭവിക്കാൻ അവസരമൊരുക്കും. ഏകദേശം 3.8 കിലോമീറ്റർ നീളത്തിൽ നഗരത്തിന്റെ പ്രധാന ഭാഗങ്ങളെ ഇത് ബന്ധിപ്പിക്കുന്നു. അഞ്ചു മീറ്റർ ആഴവും നാല് പ്രധാന പാലങ്ങളുമുള്ള ഏറ്റവും തിരക്കേറിയ ഗതാഗത പാതയാണിത്.

വെനീസിലെ മനോഹര കാഴ്ചകൾ ഇവയാണ്…

സെന്റ് മാർക്സ് സ്ക്വയർ

വെനീസിലെ എല്ലാ വഴികളും കനാലുകളും ഒടുവിൽ ഒന്നിച്ച് ചേരുന്നത് പ്രശസ്തമായ സെന്റ് മാർക്സ് സ്ക്വയറിലാണ്. ലോക പ്രശസ്തമായ ഈ ചത്വരം നഗരത്തിന്റെ സാംസ്കാരിക ഹൃദയമായി അറിയപ്പെടുന്നു. ഇവിടെ സ്ഥിതിചെയ്യുന്ന സെന്റ് മാർക്സ് ബസിലിക്ക, ബൈസന്റൈൻ ശൈലിയിൽ നിർമിച്ചതാണ്. സ്വർണമണിഞ്ഞ മൊസൈക്കുകളാൽ അലങ്കരിച്ച കെട്ടിടത്തിന് അതുല്യ ഭംഗിയാണുള്ളത്. അതിന്റെ സമീപത്താണ് വെനീഷ്യൻ റിപ്പബ്ലിക്കിന്റെ ഭരണകേന്ദ്രമായിരുന്ന ഡോജ്‌സ് പാലസ്. ഈ രാജഭവനം പുറംകാഴ്ചയിൽ മാത്രമല്ല, അകത്തും അതിമനോഹരമാണ്.

ഇതിനടുത്തായി സെന്റ് മാർക്സ് ക്ലോക്ക് ടവറും പള്ളിഗോപുരവും നിലകൊള്ളുന്നു. 1514-ൽ ആദ്യമായി നിർമിച്ച ഗോപുരം, 1902-ൽ തകർന്നതിനുശേഷം 1912ലാണ് പുനർനിർമിക്കപ്പെട്ടത്. 98 മീറ്റർ ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിൽ നിന്ന് വെനീസിന്റെ മനോഹര കാഴ്ചകൾ കാണാൻ കഴിയും.

റിയാൽട്ടോ ബ്രിഡ്ജ്

വെനീസിലെ മറ്റൊരു പ്രധാന ആകർഷണമാണ് റിയാൽട്ടോ ബ്രിഡ്ജ്. 1524-ൽ തകർന്നുപോയ പഴയ തടിപ്പാലത്തിന്റെ നവീകരിച്ച രൂപമാണിത്. ഇന്ന് ഈ പാലം സുവനീർ കടകൾ നിറഞ്ഞ തിരക്കേറിയ സ്ഥലമാണ്. വെനീസിൽ ഏറ്റവും കൂടുതൽ ഫോട്ടോ എടുക്കപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. സന്ദർശകർ കൂട്ടമായെത്തി തിരക്കേറുംമുമ്പ് സൂര്യോദയ സമയത്ത് ഈ പാലത്തിലൂടെ നടക്കുന്നത് ഏറെ ഹൃദ്യമായ അനുഭവമാകും.

പാലത്തിനടുത്തായി സ്ഥിതിചെയ്യുന്ന റിയാൽട്ടോ മാർക്കറ്റ്, നൂറ്റാണ്ടുകളായി വെനീഷ്യക്കാർ ആശ്രയിക്കുന്ന മുഖ്യചന്തയാണ്. സമുദ്രവിഭവങ്ങളും പച്ചക്കറികളും വിൽക്കുന്ന ഇവിടം എപ്പോഴും തിരക്കേറിയതായിരിക്കും.

നിശ്വാസങ്ങളുടെ പാലം

സെന്റ് മാർക്സ് സ്ക്വയറിന് സമീപമുള്ള ബ്രിഡ്ജ് ഓഫ് സൈ ‘ഡോഗ്സ് പാലസുമായി’ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. വെനീസിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. തടവുകാരെ ഈ പാലത്തിലൂടെ കൊണ്ടുപോകുമ്പോൾ, നഗരത്തിന്റെ അവസാന കാഴ്ച കണ്ട് അവർ ദീർഘനിശ്വാസം വിടുമായിരുന്നു എന്നും അങ്ങനെയാണ് ഈ പാലത്തിന് ഈ പേര് ലഭിച്ചതെന്നുമാണ് പറയപ്പെടുന്നത്.

സാന്താ മരിയ ഡെല്ല സല്യൂട്ട്

ഗ്രാൻഡ് കനാലിന്റെ പ്രവേശന കവാടത്തിൽ ഗാംഭീര്യത്തോടെ നിൽക്കുന്ന ബറോക്ക് ശൈലിയിലുള്ള പള്ളിയാണിത്. ഇതിന്റെ മുകളിൽ കയറിയാൽ വെനീസിന്റെ ആകാശക്കാഴ്ചകൾ ആസ്വദിക്കാം. 1600-കളുടെ മധ്യത്തിൽ നഗരത്തിൽ പ്ലേഗ് പടർന്നുപിടിച്ച സമയത്താണ് കന്യകാമറിയത്തോടുള്ള ആദരസൂചകമായി ഈ പള്ളി സമർപ്പിക്കപ്പെട്ടത്.

മുറാനോ, ബുറാനോ ദ്വീപുകൾ

വെനീസിൽ നിർബന്ധമായും കാണേണ്ടവയാണ് ഈ ദ്വീപുകൾ. പത്താം നൂറ്റാണ്ട് മുതൽ ഗ്ലാസ് നിർമാണത്തിന് പേരുകേട്ട സ്ഥലമാണ് മുറാനോ. ഇവിടുത്തെ ഗ്ലാസ് ഫാക്ടറികൾ സന്ദർശിക്കാനും ഗ്ലാസ് നിർമാണ വിദ്യകൾ നേരിട്ട് കാണാനും സാധിക്കും. വർണാഭമായ വീടുകൾക്കും മനോഹരമായ ലേസ് വർക്കുകൾക്കും പ്രശസ്തമാണ് ബുറാനോ ദ്വീപ്. ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കും ഷോപ്പിങ് താല്പര്യമുള്ളവർക്കും ഇവിടം പ്രിയങ്കരമാകും. ‘വാപ്പൊറെറ്റോ’ ബോട്ടിലെ യാത്രയും ഏറെ ആസ്വാദ്യകരമാണ്.

പെഗ്ഗി ഗുഗ്ഗൻഹൈം കളക്ഷൻ

ആധുനിക കലയെ സ്നേഹിക്കുന്നവരുടെ ഇഷ്ട സ്ഥലമാണിത്. പിക്കാസോ, പൊള്ളോക്ക്, ഡാലി തുടങ്ങിയ പ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികൾ ഇവിടെ ഗ്രാൻഡ് കനാലിന് അഭിമുഖമായി പ്രദർശിപ്പിച്ചിരിക്കുന്നു. കലകളിൽ താല്പര്യമുള്ളവരാണെങ്കിൽ വെനീസിലെത്തിയാൽ ഈ മ്യൂസിയം സന്ദർശിക്കാൻ മറക്കരുത്.

ShareSendTweet

Related Posts

ഒരു-ദിവസം-നാല്-സീസണുകൾ,-പെൻഗ്വിനുകൾക്കൊപ്പം-നടന്നു-സഞ്ചരിക്കാം;-‘ലോകത്തിന്റെ-അവസാന’ത്തിലേക്ക്-ഒരു-യാത്ര
TRAVEL

ഒരു ദിവസം നാല് സീസണുകൾ, പെൻഗ്വിനുകൾക്കൊപ്പം നടന്നു സഞ്ചരിക്കാം; ‘ലോകത്തിന്റെ അവസാന’ത്തിലേക്ക് ഒരു യാത്ര

April 7, 2026
മലമ്പാതകളുടെ-മനോഹാരിതയിലൂടെ-കാഴ്ചകളുടെ-കൊടുമുടിയേറാം;-‘മിനി-സ്വിറ്റ്സർലാൻഡാ’യ-ചോപ്തയിലെ-വിശേഷങ്ങൾ…
TRAVEL

മലമ്പാതകളുടെ മനോഹാരിതയിലൂടെ കാഴ്ചകളുടെ കൊടുമുടിയേറാം; ‘മിനി സ്വിറ്റ്സർലാൻഡാ’യ ചോപ്തയിലെ വിശേഷങ്ങൾ…

April 7, 2026
ഇനി-യാത്ര-തുടങ്ങാം…-കാടറിഞ്ഞ്
TRAVEL

ഇനി യാത്ര തുടങ്ങാം… കാടറിഞ്ഞ്

April 6, 2026
കണ്ടിരിക്കുന്ന-എല്ലാവരെയും-മണ്ടന്മാരാക്കരുത്,-സുഖവാസ-കേന്ദ്രമല്ല,-കൊടുംകാടാണ്;-ശരണ്യയുടെ-വാദങ്ങളിൽ-പന്തികേടുണ്ട്-ഷെയ്ഖ്-ഹസൻ-ഖാൻ
TRAVEL

കണ്ടിരിക്കുന്ന എല്ലാവരെയും മണ്ടന്മാരാക്കരുത്, സുഖവാസ കേന്ദ്രമല്ല, കൊടുംകാടാണ്; ശരണ്യയുടെ വാദങ്ങളിൽ പന്തികേടുണ്ട് -ഷെയ്ഖ് ഹസൻ ഖാൻ

April 6, 2026
സൈക്കിളിൽ-എവറസ്റ്റ്-ബേസ്-ക്യാമ്പിലേക്ക്…-14-ദിവസത്തെ-കഠിന-യാത്ര,-അതിജീവനത്തിന്റെ-കരുത്തായി-യുവതി
TRAVEL

സൈക്കിളിൽ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക്… 14 ദിവസത്തെ കഠിന യാത്ര, അതിജീവനത്തിന്റെ കരുത്തായി യുവതി

April 6, 2026
തടിയന്റമോൾ:-സാഹസികത-തേടുന്നവരുടെ-ട്രെക്കിങ്ങ്-സ്പോട്ട്
TRAVEL

തടിയന്റമോൾ: സാഹസികത തേടുന്നവരുടെ ട്രെക്കിങ്ങ് സ്പോട്ട്

April 5, 2026
Next Post
‘ഇടതു-ഭരണത്തോടുള്ള-നീരസത്താൽ-ആരും-സർക്കാർ-വിരുദ്ധ-വോട്ടുകൾ-ബിജെപിക്ക്-നല്കിയേക്കല്ലേ…അതുകൊണ്ടൊരു-പ്രയോജനവുമില്ല;-മാറ്റത്തിനാണ്-വോട്ടുചെയ്യുന്നതെങ്കിൽ-അത്-എത്തേണ്ടത്-യുഡി.എഫിലേക്കാണ്‘-–-ശശി-തരൂർ

‘ഇടതു ഭരണത്തോടുള്ള നീരസത്താൽ ആരും സർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപിക്ക് നല്കിയേക്കല്ലേ…അതുകൊണ്ടൊരു പ്രയോജനവുമില്ല; മാറ്റത്തിനാണ് വോട്ടുചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്‘ – ശശി തരൂർ

15-വയസ്സുകാരിയെ-കാണാതായി;-വീടുവിട്ട്-പുറത്തിറങ്ങിയതിന്-ശേഷം-തിരികെയെത്തിയില്ല;-അന്വേഷണം-ഊർജ്ജിതമാക്കി-റോയൽ-ഒമാൻ-പൊലീസ്

15 വയസ്സുകാരിയെ കാണാതായി; വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം തിരികെയെത്തിയില്ല; അന്വേഷണം ഊർജ്ജിതമാക്കി റോയൽ ഒമാൻ പൊലീസ്

പാക്കിസ്ഥാന്റെ-മധ്യസ്ഥത-അമ്പേ-പാളി!!-ഖത്തറിൻ്റെ-രണ്ട്-എൽഎൻജി-ടാങ്കറുകൾ-ഹോർമൂസിൽ-തടഞ്ഞു,-ഇരു-ടാങ്കറുകളും-യുഎഇ-തീരത്തോട്-ചേർന്ന്-നിർത്തിയ-നിലയിൽ

പാക്കിസ്ഥാന്റെ മധ്യസ്ഥത അമ്പേ പാളി!! ഖത്തറിൻ്റെ രണ്ട് എൽഎൻജി ടാങ്കറുകൾ ഹോർമൂസിൽ തടഞ്ഞു, ഇരു ടാങ്കറുകളും യുഎഇ തീരത്തോട് ചേർന്ന് നിർത്തിയ നിലയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 8 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഹോർമുസ് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; യുഎൻ സുരക്ഷാ കൗൺസിലിൽ അമേരിക്കൻ നീക്കത്തിന് തിരിച്ചടി
  • കൊട്ടിക്കലാശത്തിനിടെ വ്യാപക അക്രമം; സി.പി.ഐ.എം പ്രവർത്തകർക്ക് പരിക്ക്
  • മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ, രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എഐ വീഡിയോ, പ്രചരിപ്പിച്ചത് ബിജെപി കേന്ദ്രങ്ങൾ- കേസെടുത്ത് സൈബർ പോലീസ്
  • യുഎസ് തീവ്രവാദ സൈന്യം ഇറാന്റെ ചുവന്നവര ലംഘിച്ചാൽ കളി മാറും, ഞങ്ങൾ സാധാരണക്കാരെ ലക്ഷ്യമിട്ട് ഇതുവരെ ആക്രമണങ്ങൾ നടത്തിയിട്ടില്ല, ഇനിയും നടത്തില്ല… പക്ഷെ ഇറാനിലെ സാധാരണ പൗരന്മാരുടെ സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ നോക്കി നിൽക്കുകയുമില്ല… അമേരിക്കയുടെയും സഖ്യകക്ഷികളുടേയും എണ്ണയും വാതക ശേഖരവും ഇല്ലാതാക്കി കളയും- ഇറാൻ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.