Tuesday, April 7, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഇനി യാത്ര തുടങ്ങാം… കാടറിഞ്ഞ്

by News Desk
April 6, 2026
in TRAVEL
ഇനി-യാത്ര-തുടങ്ങാം…-കാടറിഞ്ഞ്

ഇനി യാത്ര തുടങ്ങാം… കാടറിഞ്ഞ്

യാത്രകളാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. പ്രകൃതിയൊരുക്കിയ കാഴ്ചവിരുന്നുകൾ ഇനിയും വരണമെന്ന പ്രേരണയാണ് ഓരോ യാത്രകളിലൂടെയും അനുഭവപ്പെടുന്നത്. കാട്ടും കാട്ടറിവുകളും പ്രകൃതിയും വന്യമൃഗങ്ങളും കാടിനോട് ചേർന്ന് ജീവിക്കുന്നവരുടെ ജീവിതവും അവരുടെ ഉപജീവനവുമാണ് ട്രെക്കിങ്ങിനെ ആവേശകരമാക്കുന്നത്. മലകൾക്ക് മുകളിലൂടെ നിമിഷം കൊണ്ട് മാറിമറയുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും ആസ്വദിച്ചാവണം ഓരോ യാത്രയും. വന്യമൃഗങ്ങളെ ശല്യപ്പെടുത്താതെ അവയെ കണ്ടറിഞ്ഞ് ജീവികൾക്ക് ശല്യമുണ്ടാക്കാതെ യാത്ര തുടരണം.

ട്രെക്കിങ്ങിൽ സാഹസികതയാണ് എന്നും ഹരം. കാടിനുള്ളിൽ സഞ്ചാരികളെ ഒന്നിച്ച് കടത്തിവിടുന്ന രീതിയില്ല. പകരം മുൻകൂട്ടി നിശ്ചയിച്ച് ഒമ്പതോ പത്തോ അംഗങ്ങളുള്ള സംഘമായാണ് ട്രെക്കിങ്ങിനായി കാടുകയറുന്നത്. ഇത്തരം ട്രെക്കിങ്ങുകളാണ് വനംവകുപ്പും അനുവദിക്കുക. വരുന്ന സഞ്ചാരിക്കളെ ഒറ്റക്ക് വിടുന്ന പതിവില്ല. പണം അടച്ച് പ്രവേശനം ലഭിച്ചാൽ കാടിനകത്തു കയറാൻ വനംവകുപ്പിലെ ഉദ്യോഗസ്ഥരും കാടിനെ അറിയുന്ന വാച്ചർമാരും കൂട്ടായി വരും. സഞ്ചാരികളുടെ ഓരോ നീക്കങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥനും വാച്ചറും പറയുന്നതിന് അനുസരിച്ചായിരിക്കും.

ഇന്ത്യയിൽ പലയിടങ്ങളിലും ട്രെക്കിങ് സംഘടിപ്പിക്കുന്നുണ്ട്. ട്രെക്കിങ്ങുകളിൽ കേരളത്തിലെ അഗസ്ത്യകൂടം പ്രശസ്തമാണ്. ഇവിടെ ട്രെക്കിങ്ങിനായി വിദേശത്തുനിന്നും രാജ്യത്തിനകത്തുനിന്നും നിരവധി പേർ എത്താറുണ്ട്. ഇത്തരം ട്രെക്കിങ്ങുകൾ സംഘടിപ്പിക്കുന്നത് വനംവകുപ്പാണ്. അഗസ്ത്യകൂടം, മേഘമല, ചെമ്പ്ര കൊടുമുടി, മീശപ്പുലിമല, ധോണി ഹിൽസ്, സൈലന്റ് വാലി, രാമക്കൽമേട്, തുഷാരഗിരി, പൊൻമുടി, നെല്ലിയാമ്പതി, ചൊക്രമുടി എന്നിങ്ങനെ നിരവധി ട്രെക്കിങ് സ്പോട്ടുകളുണ്ട് കേരളത്തിൽ. അഗസ്ത്യാർകൂടത്തിന് മുകളിൽനിന്ന് നോക്കുമ്പോൾ ഒരുവശത്ത് നെയ്യാറും മറുവശത്ത് താമരഭരണിയാറും ഉദ്ഭവിക്കുന്നത് കാണാമെന്നത് സഞ്ചാരികളെ ആകർഷിക്കുന്നു.

വനംവകുപ്പ് ട്രെക്കിങ്ങുകൾ പ്രോത്സാഹിപ്പിക്കാൻ കാരണമുണ്ട്. ഒരു സംഘം ട്രെക്കിങ്ങ് നടത്തിയാൽ വനംവകുപ്പിന് മാത്രമല്ല കാടിനെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവിതവും മെച്ചപ്പെടും എന്നുള്ളതാണ്. വനവിഭവങ്ങൾ വിൽപനക്കായി എത്തിക്കുന്നതും സഞ്ചാരികൾക്കായി ഭക്ഷണവും ഇവർ എത്തിച്ചുനൽകും. ട്രെക്കിങ്ങിനിടെ ഇവർ നടത്തുന്ന ചില കടകളിൽനിന്നും സഞ്ചാരിക്കൾക്കുള്ള ലഘുഭക്ഷണവും മറ്റും തയാറാക്കുന്നത് പ്രദേശവാസികൾ തന്നെയായിരിക്കും. ഇങ്ങനെ ലഭിക്കുന്ന കച്ചവടത്തിലൂടെ ഇവർക്കുള്ള വരുമാനവും ലഭിക്കും. ട്രെക്കിങ്ങുകളിൽ വനം ഉദ്യോഗസ്ഥരെ കൂടാതെ കാടറിഞ്ഞ പ്രദേശവാസികളെയായിരിക്കും വാച്ചർമാരായി ജോലിക്ക് എടുക്കുന്നത്. ഇവർ വഴി തെറ്റാതെ വന്യമൃഗങ്ങൾക്ക് ശല്യമാക്കാതെ സഞ്ചാരികളെ കാടിനകത്തെ കാഴ്ചകൾക്കായി കൊണ്ടുപോകും. ഇങ്ങനെ എക്കോ ടൂറിസം വഴി കാടിനെ ആശ്രയിക്കുന്നവരുടെ വരുമാനം വർധിപ്പിക്കുകയും ചെയ്യും.

ആദ്യമായി ട്രെക്കിങ്ങിന് പോകുന്നവർ

. ആദ്യമായി ട്രെക്കിങ്ങിന് പോകുന്നവർ അവരുടെ ആരോഗ്യം ഉറപ്പുവരുത്തണം. മലകൾക്ക് മുകളിൽ നിമിഷനേരം കൊണ്ട് കാലാവസ്ഥ വ്യതിയാനങ്ങൾ സംഭവിക്കാം. കാലാവസ്ഥാ മാറ്റങ്ങൾ ഉൾകൊള്ളാൻ സാധിക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുക. കുത്തനെയുള്ള കയറ്റങ്ങൾ കയറുന്നതിനുള്ള ആരോഗ്യമുണ്ടോയെന്ന് സ്വയം ഉറപ്പുവരുത്തണം.

. പ്ലാസ്റ്റിക് കുപ്പികളും മറ്റ് പ്ലാസ്റ്റിക് വസ്തുകളും വനമേഖലയിൽ കൊണ്ടുവരരുത്. പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഉണ്ടെങ്കിൽ തിരികെ കൊണ്ടുപോകണം. വനത്തിൽ ഉപേക്ഷിക്കരുത്. ലഘുഭക്ഷണങ്ങൾ കൊണ്ടുവരാം. ഡ്രൈ ഫൂഡ്സ് പോലുള്ള ഭക്ഷണങ്ങൾ ഉപയോഗിക്കാം.

. അട്ട പോലുള്ള ചെറുജീവികളുടെ കടിയേൽകാതിരിക്കാൻ ഉപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കാം.

. വനപാലകർ തരുന്ന നിർദേശങ്ങൾ പൂർണമായും സ്വീകരിക്കണം.

. വന്യമൃഗങ്ങളെ കണ്ടാൽ ശബ്ദമുണ്ടാക്കരുത്. ശബ്ദമുണ്ടാക്കിയാൽ അവ നമ്മുടെ കാഴ്ചയിൽനിന്നും മാറിപ്പോകും. മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് നാമാണ് കടന്നുചെല്ലുന്നത്. ആനയെ കണ്ടാൽ സെൽഫിയെടുക്കാനും മറ്റും ശ്രമിക്കരുത്. അത് അപകടങ്ങൾക്ക് വഴിവെക്കും. തനിക്ക് മാത്രമല്ല, കൂടെയുള്ളവരുടെയും ജീവൻ അപകടത്തിൽപ്പെടും എന്ന് ഓർക്കണം.

. ആനയെ കാണാൻ കുറച്ച് അകലത്തിൽ നിൽക്കണം. അതും കാറ്റിന്റെ എതിർദിശയിൽ നിൽക്കുകയാണെങ്കിൽ നല്ലത്. കാരണം, ആനക്ക് കാഴ്ചയെക്കാൾ കൂടുതൽ ഗന്ധം കൊണ്ടാണ് മനസിലാക്കുന്നത്. നിൽക്കുന്നയിടം സുരക്ഷിതമാണോയെന്ന് സ്വയം ഉറപ്പുവരുത്തണം.

ShareSendTweet

Related Posts

കണ്ടിരിക്കുന്ന-എല്ലാവരെയും-മണ്ടന്മാരാക്കരുത്,-സുഖവാസ-കേന്ദ്രമല്ല,-കൊടുംകാടാണ്;-ശരണ്യയുടെ-വാദങ്ങളിൽ-പന്തികേടുണ്ട്-ഷെയ്ഖ്-ഹസൻ-ഖാൻ
TRAVEL

കണ്ടിരിക്കുന്ന എല്ലാവരെയും മണ്ടന്മാരാക്കരുത്, സുഖവാസ കേന്ദ്രമല്ല, കൊടുംകാടാണ്; ശരണ്യയുടെ വാദങ്ങളിൽ പന്തികേടുണ്ട് -ഷെയ്ഖ് ഹസൻ ഖാൻ

April 6, 2026
സൈക്കിളിൽ-എവറസ്റ്റ്-ബേസ്-ക്യാമ്പിലേക്ക്…-14-ദിവസത്തെ-കഠിന-യാത്ര,-അതിജീവനത്തിന്റെ-കരുത്തായി-യുവതി
TRAVEL

സൈക്കിളിൽ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക്… 14 ദിവസത്തെ കഠിന യാത്ര, അതിജീവനത്തിന്റെ കരുത്തായി യുവതി

April 6, 2026
തടിയന്റമോൾ:-സാഹസികത-തേടുന്നവരുടെ-ട്രെക്കിങ്ങ്-സ്പോട്ട്
TRAVEL

തടിയന്റമോൾ: സാഹസികത തേടുന്നവരുടെ ട്രെക്കിങ്ങ് സ്പോട്ട്

April 5, 2026
അജ്മാന്റെ-ചരിത്രത്തോടൊപ്പം-സഞ്ചരിച്ച-കാവല്‍ഗോപുരം
TRAVEL

അജ്മാന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച കാവല്‍ഗോപുരം

April 5, 2026
മഞ്ഞണിഞ്ഞ്-മണൽഭൂമി
TRAVEL

മഞ്ഞണിഞ്ഞ് മണൽഭൂമി

April 5, 2026
137-വർഷം-പഴക്കമുള്ള-ഈഫൽ-ടവറിന്റെ-ഒരു-ഭാഗം-ലേലത്തിന്…-കോടികളുണ്ടെങ്കിൽ-നിങ്ങൾക്കും-ലേലത്തിൽ-പ​ങ്കെടുക്കാം
TRAVEL

137 വർഷം പഴക്കമുള്ള ഈഫൽ ടവറിന്റെ ഒരു ഭാഗം ലേലത്തിന്… കോടികളുണ്ടെങ്കിൽ നിങ്ങൾക്കും ലേലത്തിൽ പ​ങ്കെടുക്കാം

April 3, 2026
Next Post
അമേരിക്കൻ-സൈനിക-ചരിത്രത്തിലെ-ഏറ്റവും-ധീരമായ-നീക്കം;-ശത്രുക്കളുടെ-മൂക്കിന്-താഴെ-നിന്ന്-സൈനികനെ-റാഞ്ചി-അമേരിക്കൻ-സേന!

അമേരിക്കൻ സൈനിക ചരിത്രത്തിലെ ഏറ്റവും ധീരമായ നീക്കം; ശത്രുക്കളുടെ മൂക്കിന് താഴെ നിന്ന് സൈനികനെ റാഞ്ചി അമേരിക്കൻ സേന!

ട്രംപിനെതിരെ-വീണ്ടും-വധശ്രമമോ?

ട്രംപിനെതിരെ വീണ്ടും വധശ്രമമോ?

കളിയിലേക്ക്-തിരിച്ചുവന്ന്-പ്രജ്ഞാനന്ദ,-യുഎസ്-താരം-ഹികാരുവിനെ-സമനിലയില്‍-തളച്ചു,-മൂന്നര-പോയിന്റെങ്കിലും-ഇനിയുള്ള-ഏഴ്-റൗണ്ടില്‍-തിരിച്ചുവരാം

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അഭിമാനപ്പോരിന് ആഴ്‌സണല്‍
  • ആവേശപ്പോരിന് റയല്‍-ബയേണ്‍
  • ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍: കെഎസ്ഇബി വനിതകള്‍ക്ക് വിജയത്തുടക്കം
  • കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം
  • ട്രംപിനെതിരെ വീണ്ടും വധശ്രമമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.