തിരുവനന്തപുരം: കേരളത്തിൽ ഉടൻ ഭരണ മാറ്റമുണ്ടാകുമെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്നുമുള്ള ആത്മവിശ്വാസം പ്രകടമാക്കി കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. “ഗുഡ് ബൈ പിണറായി” എന്ന് കേരളം പറയുന്ന ദിനമാണിതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ ഭരണ മാറ്റം ആഗ്രഹിക്കുന്നുവെന്നും യുഡിഎഫ് ഭരണം വേണമെന്ന പൊതുവായ മനോഭാവം എല്ലായിടത്തും പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയുമായി ബന്ധപ്പെട്ട സ്വർണകേസിൽ ആരോപണങ്ങൾ നേരിടുന്നവർക്ക് ജനങ്ങൾ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി പണം ഉപയോഗിച്ച് സ്വാധീനം ചെലുത്തുകയാണെന്നും അധാർമിക നടപടികൾ നടത്തുകയാണെന്നും […]









