
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മലയാളിയായി സഞ്ജു സാംസൺ. കഴിഞ്ഞ ദിവസം ചെന്നൈ മാറി. 2026 ഏപ്രിൽ 13ലെ കണക്കുപ്രകാരം, 19 ദശലക്ഷം (1.9 കോടി) പേരാണ് സഞ്ജുവിനെ പിന്തുടരുന്നത്.
ഇതോടെ നടി കീര്‍ത്തി സുരേഷിനെയും ദുല്‍ഖര്‍ സല്‍മാനെയുമാണ് സഞ്ജുസാംസണ്‍ ഫോളോവേഴ്സിന്റെ കാര്യത്തില്‍ പിന്നിലാക്കിയത്. 2026 ഐപിഎൽ സീസണിലെ മികച്ച പ്രകടനവും, ടി 20 ലോകകപ്പിലെ മികച്ച പ്രകടനവും സഞ്ജുവിന്റെ ജനപ്രീതി വര്‍ധിപ്പിച്ചിരുന്നു.
ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിക്കുന്ന സഞ്ജുവിന്റെ ജനപ്രീതി സോഷ്യൽ മീഡിയയിൽ കുതിച്ചുയരുകയാണ്.









