Tuesday, April 14, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

മൈതാനത്തെ തന്ത്രങ്ങളുമായി അമയ് ഖുറാസിയയുടെ പുസ്തകം

by News Desk
April 14, 2026
in SPORTS
മൈതാനത്തെ-തന്ത്രങ്ങളുമായി-അമയ്-ഖുറാസിയയുടെ-പുസ്തകം

മൈതാനത്തെ തന്ത്രങ്ങളുമായി അമയ് ഖുറാസിയയുടെ പുസ്തകം

ഭോപ്പാല്‍ : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കേരള ടീം പരിശീലകനുമായ അമയ് ഖുറാസിയ രചിച്ച ’74 വര്‍ഷങ്ങള്‍ക്ക് ശേഷം’ (74 Years Later) എന്ന പുസ്തകം മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ് പ്രകാശനം ചെയ്തു. ഭോപ്പാലിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ അമയ് ഖുറാസിയയുടെ മകളും പുസ്തകത്തിന്റെ സഹരചയിതാവുമായ അമയ്‌സി കീര്‍ത്തി ഖുറാസിയയും പങ്കെടുത്തു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയിലൂടെ പകര്‍ന്നുനല്‍കിയ കാലാതീതമായ ഉപദേശങ്ങളും യുദ്ധതന്ത്രങ്ങളും ആധുനിക സ്‌പോര്‍ട്‌സ് മേഖലയില്‍, പ്രത്യേകിച്ച് ക്രിക്കറ്റിലെ സമ്മര്‍ദ്ദഘട്ടങ്ങളില്‍ എങ്ങനെ പ്രയോഗിക്കാമെന്ന വേറിട്ട ചിന്തയാണ് ഈ ഗ്രന്ഥം പങ്കുവെക്കുന്നത്.

പരിശീലകന്‍ എന്ന നിലയില്‍ കേരള ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നടപ്പിലാക്കിയ മൂല്യങ്ങളെയും തന്ത്രങ്ങളെയും ഖുറാസിയ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. രഞ്ജി ട്രോഫിയുടെ 74 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കേരളം ഫൈനലില്‍ പ്രവേശിച്ചതും, ദുലീപ് ട്രോഫിയിലേക്ക് ഒരേസമയം ആറ് കേരള താരങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതും ഈ പുരാതന ജ്ഞാനത്തിന്റെ വിജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വെറുമൊരു കായിക ഗ്രന്ഥം എന്നതിലുപരി, മാനസിക കരുത്തും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും വഴികാട്ടിയാകുന്ന രീതിയിലാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്.

മുന്‍ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെ, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, സഞ്ജയ് ബംഗാര്‍, മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദുലീപ് മെന്‍ഡിസ്, മലയാളത്തിന്റെ മഹാനടന്‍ പത്മഭൂഷണ്‍ മോഹന്‍ലാലും പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌പോര്‍ട്‌സും ആത്മീയതയും സമന്വയിക്കുന്ന കൃതി നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ലഭ്യമാണ്.

ShareSendTweet

Related Posts

അടിപൊളി-ചേട്ട!-സഞ്ജു-സാംസണ്‍-ഐസിസി-പ്ലെയര്‍-ഓഫ്-ദി-മന്ത്,-പുരസ്കാരം-നേടുന്ന-ആദ്യ-മലയാളി
SPORTS

അടിപൊളി ചേട്ട! സഞ്ജു സാംസണ്‍ ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത്, പുരസ്കാരം നേടുന്ന ആദ്യ മലയാളി

April 14, 2026
വൈഭവ്-സൂര്യവംശി-ഇന്ത്യൻ-സീനിയർ-ടീമിലേക്ക്,-സചിന്റെ-റെക്കോർഡ്-പഴങ്കഥയാകും
SPORTS

വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ടീമിലേക്ക്, സചിന്റെ റെക്കോർഡ് പഴങ്കഥയാകും

April 14, 2026
ഇന്ത്യന്‍-പേസര്‍-ജസ്പ്രീത്-ബുംറയ്‌ക്ക്-ഇതെന്തു-പറ്റി?
SPORTS

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്ക് ഇതെന്തു പറ്റി?

April 14, 2026
യൂറോപ്പില്‍-കിരീടപ്പോര്-മുറുകി;-ആഴ്‌സണല്‍-സിറ്റി-ഇഞ്ചോടിഞ്ച്,-ലാലിഗയില്‍-ബാഴ്‌സ-ഉറപ്പിച്ചു
SPORTS

യൂറോപ്പില്‍ കിരീടപ്പോര് മുറുകി; ആഴ്‌സണല്‍- സിറ്റി ഇഞ്ചോടിഞ്ച്, ലാലിഗയില്‍ ബാഴ്‌സ ഉറപ്പിച്ചു

April 14, 2026
ചെന്നൈയ്‌ക്ക്-വേണ്ടി-സെഞ്ച്വറി-അടിച്ചതോടെ-സഞ്ജു-സാംസണ്-ഇന്‍സ്റ്റാഗ്രാമില്‍-1.9-കോടി-ഫോളോവേഴ്സ്,-കീര്‍ത്തി-സുരേഷിനെ-പിന്നിലാക്കി-സഞ്ജു
SPORTS

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

April 13, 2026
ഇന്ത്യയുടെ-അഭിമാനമായി-പ്രജ്ഞാനന്ദയുടെ-സഹോദരി-വൈശാലി;-നാല്-റൗണ്ട്-ബാക്കിനില്‍ക്കെ-കൂടുതല്‍-പോയിന്‍റോടെ-മുന്നില്‍
SPORTS

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

April 10, 2026
Next Post
ഇന്ത്യന്‍-പേസര്‍-ജസ്പ്രീത്-ബുംറയ്‌ക്ക്-ഇതെന്തു-പറ്റി?

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്ക് ഇതെന്തു പറ്റി?

ചരിത്രസ്മാരകങ്ങളല്ല,-ലക്ഷ്യം-ഹൈദരാബാദി-ബിരിയാണിയും-ഇറാനി-ചായയും!-നഗരത്തിലേക്ക്-ഒഴുകുന്നത്-പുതിയ-തരം-‘രുചി-തേടിയുള്ള-തീർഥാടകർ’

ചരിത്രസ്മാരകങ്ങളല്ല, ലക്ഷ്യം ഹൈദരാബാദി ബിരിയാണിയും ഇറാനി ചായയും! നഗരത്തിലേക്ക് ഒഴുകുന്നത് പുതിയ തരം 'രുചി തേടിയുള്ള തീർഥാടകർ'

കിടിലൻ-സർപ്രൈസ്!-വാഴ-3യും-ഉണ്ടാവും;-ഇനി-പെൺകുട്ടികളുടെ-ഊഴം:-പ്രഖ്യാപനവുമായ്-വിപിൻ-ദാസ്

കിടിലൻ സർപ്രൈസ്! വാഴ-3യും ഉണ്ടാവും; ഇനി പെൺകുട്ടികളുടെ ഊഴം: പ്രഖ്യാപനവുമായ് വിപിൻ ദാസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • താരിഫ് ഭീഷണി വേണ്ട, തിരിച്ചടിക്കും; ട്രംപിന് ചൈനയുടെ മുന്നറിയിപ്പ്
  • പ്രധാനമന്ത്രി നാളെ ഗർകോവിലിൽ; തിരുവനന്തപുരത്ത് കർശന ഗതാഗത നിയന്ത്രണം
  • യു.എസ്- ഇറാൻ ചർച്ചയ്ക്കായി എന്തെല്ലാം ഒരുക്കങ്ങൾ? അവസാനം ഹോട്ടൽ ബില്ല് വന്നപ്പോൾ അടക്കാൻ പണമില്ല; തലകുനിച്ച് പാക്കിസ്ഥാൻ
  • അടിപൊളി ചേട്ട! സഞ്ജു സാംസണ്‍ ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത്, പുരസ്കാരം നേടുന്ന ആദ്യ മലയാളി
  • കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.