ചെങ്ങന്നൂർ : മാലദ്വീപിലെ സ്‌കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മൂക്കിനു ഗുരുതര പരിക്കേറ്റ അധ്യാപികയെ ശസ്ത്രക്രിയയ്ക്കായി നാട്ടിലെത്തിക്കും. മാലദ്വീപിലെ ഗഫ്ധാൽ അടോൾ സ്‌കൂളിലെ അധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ. പിള്ള(35)യ്ക്കാണ് പരിക്കേറ്റത്. 12-ന് ക്ലാസിൽ ഗെയിം കളിക്കുന്നതു തടഞ്ഞപ്പോഴായിരുന്നു സംഭവം. മാലദ്വീപിൽ തുടർചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങളില്ലാത്തതിനാലാണ് നാട്ടിലേക്കെത്തിക്കുന്നത്. അധ്യാപികയെ ആക്രമിച്ച വിദ്യാർഥിയെ സ്‌കൂളിൽനിന്ന് ഒരാഴ്ചത്തേക്കു സസ്‌പെൻഡ് ചെയ്തു. കൗൺസലിങ്ങിനും ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, അധ്യാപികയെ മാരകമായി പരിക്കേൽപ്പിച്ച വിദ്യാർഥിക്കെതിരേ സ്വീകരിച്ച നടപടിയിൽ ഇന്ത്യയിൽനിന്നുള്ള […]









