വാഷിങ്ടൺ: ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യത ഉയരുന്ന സാഹചര്യത്തിൽ, ഇസ്ലാമാബാദിൽ വീണ്ടും കൂടിക്കാഴ്ച നടക്കാമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എന്തെങ്കിലും സംഭവിക്കാം. ഞങ്ങൾ മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നു; നിങ്ങൾ ഇസ്ലാമാബാദിൽ തന്നെ തുടരുക,” ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. പാകിസ്താൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ “മികച്ച പ്രവർത്തനം നടത്തുന്നുണ്ടെന്നും” ട്രംപ് പ്രശംസിച്ചു. എന്നാൽ, ചർച്ചകൾ ഇസ്ലാമാബാദിൽ തന്നെ നടക്കുമോ […]









