കണ്ണൂർ: കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരള രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങിവന്ന് സംസ്ഥാനത്തെ നയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ്, തിരഞ്ഞെടുപ്പ് ഫലം വരും മുമ്പേ തന്നെ വേണുഗോപാൽ മുഖ്യമന്ത്രിസ്ഥാനം അലങ്കരിക്കണമെന്ന സൂചന നൽകി സുധാകരൻ നിലപാട് വ്യക്തമാക്കിയത്. ദേശീയതലത്തിൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി നിർണായക ചുമതലകൾ നിർവഹിക്കുമ്പോഴും, കേരള രാഷ്ട്രീയത്തിൽ വേണുഗോപാലിന്റെ സാന്നിധ്യം എത്രത്തോളം അനിവാര്യമാണെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തെളിയിച്ചതായി സുധാകരൻ ചൂണ്ടിക്കാട്ടി. […]









