ന്യൂഡൽഹി: നോയിഡയിൽ സിപിഎം നേതാക്കൾക്കൊപ്പം എത്തിയ സിഐടിയു അംഗങ്ങളെ കാണാനില്ലെന്ന് പരാതി. ഇവരെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സിപിഎം നേതാക്കളുടെ ആരോപണം. ഇതേത്തുടർന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നോയിഡയിലെ ജില്ലാ കളക്ടറുടെ വസതിക്ക് മുന്നിലാണ് പ്രതിഷേധം. കഴിഞ്ഞദിവസങ്ങളിൽ അരങ്ങേറിയ തൊഴിലാളി സമരത്തിനിടെ പോലീസ് മർദനമേറ്റവരെ സന്ദർശിക്കാനായാണ് എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള സിപിഎം പ്രതിനിധികൾ വെള്ളിയാഴ്ച രാവിലെ നോയിഡയിലെത്തിയത്. എം.പി.മാരായ എ.എ. റഹീം, വി. ശിവദാസൻ തുടങ്ങിയവരും സിപിഎം സംഘത്തിലുണ്ടായിരുന്നു. എന്നാൽ, […]









