നാൽപതുകളിൽ നേരിടുന്ന ശാരീരിക വെല്ലുവിളികളെ കുറിച്ച് തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്. മുപ്പതുകളിൽ അനുഭവിച്ചിരുന്ന ഊർജ്വസലതയിൽ നിന്ന് മാറി ജീവിതത്തിലും ശരീരത്തിലും വന്ന അപ്രതീക്ഷിതമായ മാറ്റങ്ങളെ കുറിച്ചാണ് തന്റെ യുട്യൂബ് ചാനലിലൂടെ അവർ പങ്കുവെച്ചത്.’മുപ്പതുകളിൽ ഇപ്പോഴും ചെറുപ്പമാണെന്ന തോന്നലുണ്ടാകും. എന്നാൽ നാൽപ്പതുകളിലേക്ക് കടക്കുമ്പോൾ ശരീരം ആർത്തവ വിരാമത്തിന്റെ സൂചനകൾ നൽകിത്തുടങ്ങും. മുമ്പ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങൾപോലും ഇപ്പോൾ ശരീരത്തിന് താങ്ങാനാകുന്നില്ല. ശാരീരികമായ വേദനകളും ഹോർമോൺ വ്യതിയാനവുമാണ് ഇപ്പോൾ പ്രധാന പ്രശ്‌നം. ഇനിയും ശരീരത്തിന് മാറ്റങ്ങൾ വരും. ഇതൊരു വല്ലാത്ത അവസ്ഥയാണ്. […]









