കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിക്കും പങ്കാളിയായ ഫർമാനുമായി തിരച്ചിൽ വ്യാപിപ്പിച്ച് മധ്യപ്രദേശ് പോലീസ്. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പോലീസ് സംഘമാണ് ഇരുവരെയും കണ്ടെത്താനായി അന്വേഷണം നടത്തുന്നത്. പെൺകുട്ടിയുടെ മൊഴിയെടുക്കണമെന്നാണ് മധ്യപ്രദേശ് പോലീസിന്റെ ആവശ്യം. പെൺകുട്ടിയെ ഹാജരാക്കാനായി നേരത്തേ ഇവർക്ക് താമസസൗകര്യം ഒരുക്കിക്കൊടുത്തവരോടും മധ്യപ്രദേശ് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെയും ഫർമാന്റെയും മൊബൈൽ ടവർ ലൊക്കേഷൻ അവസാനമായി കാണിച്ചത് തൃക്കാക്കര, ബിനാനിപുരം ഭാഗങ്ങളിലാണെന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് മധ്യപ്രദേശ് പോലീസ് സംഘം കൊച്ചി കേന്ദ്രീകരിച്ച് തന്നെ […]









