ന്യൂഡൽഹി: കോൺഗ്രസിൽ മുഖ്യമന്ത്രി സംബന്ധമായ ചർച്ചകളെ ന്യായീകരിച്ച് കെ. സുധാകരൻ. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് ഇത്തരം ചർച്ചകൾ നടക്കുന്നത് പുതുമയല്ലെന്നും, വ്യക്തികൾ അല്ല പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചുള്ള സാമൂഹ്യമാധ്യമ കുറിപ്പിനെ തുടർന്ന് കെ. സുധാകരന് വ്യാപകമായ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു. പാർട്ടി നേതൃത്വത്തിനുള്ളിലും ഇത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. “മുഖ്യമന്ത്രി സംബന്ധിച്ച […]









