ബിര്‍മിങ്ങാം: യൂറോപ്പ ലീഗ് ഫുട്‌ബോളിന്റെ ഇത്തവണത്തെ സെമികളിലൊന്നില്‍ ഇംഗ്ലീഷ് യുദ്ധം. പ്രീമിയര്‍ ലീഗ് ടീമുകള്‍ നോട്ടിങ്ങാം ഫോറസ്റ്റും ആസ്റ്റന്‍ വില്ലയും നേര്‍ക്കുനേര്‍ പോരിന് കളമൊരുങ്ങി. രണ്ടാം പാദ ക്വാര്‍ട്ടറില്‍ ആസ്റ്റണ്‍ വില്ല ഇറ്റാലിയന്‍ ക്ലബ്ബ് ബൊളോഗ്നയെ 4-0നും നോട്ടിങ്ങാം പോര്‍ച്ചുഗല്‍ ടീം പോര്‍ട്ടോയെ 1-0നും തോല്‍പ്പിച്ചതോടെയാണ് സെമിയിലേക്ക് കുതിച്ചത്.
ബൊളോഗ്നയക്കെതിരെ അവരുടെ തട്ടകത്തില്‍ നടന്ന ആദ്യപാദ ക്വാര്‍ട്ടറില്‍ നോട്ടിങ്ങാം 3-1ന് വിജയിച്ച് ആധിപത്യം പൂലര്‍ത്തിയിരുന്നു. ഇന്നലെ സ്വന്തം വില്ലാ പാര്‍ക്കില്‍ ആസ്റ്റന്‍ സമ്പൂര്‍ണ ആധിപത്യം പൂലര്‍ത്തുകയായിരുന്നു. ആദ്യ പകുതിയില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലീഡ് ചെയ്ത ടീം രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടി. ആകെ ഗോള്‍ നേട്ടം 7-1ന്റെ മികവോടെയാണ് ആസ്റ്റണ്‍ വില്ലയുടെ സെമി പ്രവേശം.
മത്സരത്തില്‍ 16-ാം മിനിറ്റില്‍ വലത് വിങ്ങര്‍ ഓല്ലീ വാറ്റ്‌സിന്‍്‌സ് വില്ലയ്‌ക്കായി ആദ്യ ഗോള്‍ നേടി. വില്ല കുപ്പായത്തില്‍ വാറ്റ്കിന്‍സ് നേടുന്ന 100-ാം ഗോളായിരുന്നു ഇത്. പത്ത് മിനിറ്റ് ശേഷം എമി ബ്യെന്ദിയ നേടിയ ഗോളില്‍ വില്ല ലീഡ് ഇരട്ടിച്ചു. 39-ാം മിനിറ്റില്‍ മോര്‍ഗനിലൂഡെ വില്ല മൂന്നാം ഗോളും നേടി. മത്സരം അവസാനിക്കാറാകുമ്പോള്‍ 89-ാം മിനിറ്റില്‍ എക്രി കൊന്‍സ വില്ല ആണ് വില്ലയ്‌ക്കായി നാലാം ഗോള്‍ നേടിയത്.
നോട്ടിങ്ങാം ഫോറസ്റ്റിനെതിരെ പൊരുതിയ പോര്‍ട്ടോയ്‌ക്ക് കളിയുടെ തുടക്കത്തിലേ തന്നെ ഒരാളെ നഷ്ടപ്പെട്ടു. എട്ടാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കിട്ടി യാന്‍ ബെഡ്‌നാറേക് പുറത്തുപോയതോടെ ടീം പത്ത് പേരായി ചുരുങ്ങി. നാല് മിനിറ്റിനകം നോട്ടിങ്ങാം കരുത്തറിയിച്ചു. മോര്‍ഗന്‍ ഗിബ്‌സ്-വൈറ്റ് ഗോളടിച്ചു. ഏകപക്ഷീയമായ ഈ ഒരു ഗോള്‍ മികവില്‍ ടീം ജയിച്ചുകയറുകയായിരുന്നു. പോര്‍ട്ടോ കളിത്തട്ടില്‍ നടന്ന ആദ്യപാദ ക്വാര്‍ട്ടര്‍ 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു. ആകെ ഗോള്‍ നേട്ടം 2-1നാണ് പോര്‍്‌ട്ടോയുടെ മുന്നേറ്റം.
ഈ മാസം 30ന് രാത്രി 12.30ന് നോട്ടിങ്ങാം മൈതാനം സിറ്റി ഗ്രൗണ്ടിലാണ് ആദ്യപാദ സെമി. മെയ് ഏഴ് രാത്രി 12.30ന് വില്ലാ പാര്‍ക്കില്‍ രണ്ടാം പാദ സെമിയും നടക്കും.
യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

ഫ്രീബര്‍ഗിന് ബ്രാഗ
വിഗോ: ജര്‍മന്‍ ടീം എസ് സി ഫ്രീബര്‍ഗും പോര്‍ച്ചുഗല്‍ ക്ലബ്ബ് എസ് സി ബ്രാഗയും യൂറോപ്പ ലീഗിലെ മറ്റൊരു സെമി പോരില്‍ നേര്‍ക്കുനേര്‍ പോരടിക്കും. ഇരു ടീമുകളം ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത് സ്പാനിഷ് ലാലിഗ ടീമുകളെയാണ്. ഈ രണ്ട് ടീമകളുടെയും ഇന്നലത്തെ തോല്‍വി സ്വന്തം മൈതനത്തായിരുന്നു.
രണ്ടാം പാദ പോരില്‍ സെല്‍റ്റ വിഗോയെ അവരുടെ തട്ടകത്തില്‍ 3-1ന് കീഴടക്കിയാണ് ബ്രാഗയുടെ സെമി പ്രവേശം. റയല്‍ ബെറ്റിസിനെ ബ്രാഗ തോല്‍പ്പിച്ചത് 4-2നാണ്.
ബ്രാഗയുടെ മൈതാനത്ത് നടന്ന ആദ്യപാദ ക്വാര്‍ട്ടറില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചിരുന്നു. ഇന്നലത്തെ മത്സരത്തില്‍ രണ്ട് ഗോള്‍ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് ബ്രാഗ മുന്നിലേക്ക് കുതിച്ചത്. ആകെ ഗോള്‍ നേട്ടം 5-3നാണ് ബ്രാഗയുടെ വിജയം. ആദ്യപാദ പോരാട്ടത്തില്‍ സ്വന്തം മൈതാനത്ത് 3-0ന് വിജയിച്ചിതിന്റെ തുടര്‍ച്ചയാണ് ഫ്രീബര്‍ഗ് ഇന്നലെ വിഗോയിലും കാഴ്‌ച്ചവച്ചത്. മത്സരത്തിനൊടുവില്‍ സ്‌റ്റോപ്പേജ് സമയത്ത് സെല്‍റ്റ വിഗോയ്‌ക്ക് ഒരു ഗോള്‍ വഴങ്ങിയതിന്റെ വ്യത്യാസം മാത്രമാണുണ്ടായത്. ആകെ ഗോള്‍ നേട്ടം 6-1നാണ് ഫ്രീബര്‍ഗിന്റെ വിജയം.
ഇന്നലത്തെ മത്സരത്തില്‍ ആദ്യ പകുതിയില്‍ ഫ്രീബര്‍ഗ് രണ്ട് ഗോളുകള്‍ നേടി. 33-ാം മിനിറ്റില്‍ ഇഗോര്‍ മാറ്റനോവിച്ചും ആറ് മിനിറ്റുകള്‍ക്ക് ശേഷം യൂട്ടോ സുസൂക്കിയും ഗോളുകള്‍ നേടി. രണ്ടാം പകുതി തുടങ്ങി കളിക്ക് 50 മിനിറ്റെത്തിയപ്പോള്‍ സുസൂക്കിയുടെ ഇരട്ട ഗോള്‍ ഫ്രീബര്‍ഗ് ലീഡ് ഉയര്‍ത്തി. 90+1-ാം മിനിറ്റില്‍ വില്ലിയറ്റ് സ്വെഡ്‌ബെര്‍ഗ് ആണ് സെല്‍റ്റ വിഗോയ്‌ക്കായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്.