
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോള്‍ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സി സീസണിലെ രണ്ടാം ജയം നേടി. സ്വന്തം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ദല്‍ഹിയെ 1-0ന് തോല്‍പ്പിച്ചു.
മത്സരത്തില്‍ കടുത്ത വെല്ലുവിളിയുയര്‍ത്ിതയ ദല്‍ഹിക്കെതിരെ ആദ്യ പകുതിയില്‍ നേടിയ ഒരു ഗോള്‍ ബലത്തിലാണ് ചെന്നൈയിന്‍ വിജയിച്ചത്. മത്സരത്തിന്റെ 11-ാം മിനിറ്റില്‍ ഫറൂഖ് ചൗധരി ആണ് വിജയഗോള്‍ നേടിയത്.
മത്സരത്തിന്റെ രണ്ട് പകുതിയും രണ്ട് കൂട്ടരും സ്വന്തമാകി പങ്കിട്ടെടുക്കുകയായിരുന്നു. തുടക്കത്തിലേ ചെന്നൈയിന്‍ നടത്തിയ ശക്തമായ മുന്നേറ്റങ്ങളില്‍ ഒന്നാണ് ഗോളില്‍ കലാശിച്ചത്. ഡാനിയേല്‍ ചിമ കുക്‌വു ചുക്കാന്‍ പിടിച്ച ആക്രമണത്തിന് സെന്‍ട്രല്‍ ബാക്ക് പ്രീതം കോട്ടാലിന്റെയും മിഡ്ഫീല്‍ഡര്‍ മുഹമ്മദ് അലി ബെമാമ്മറിന്റെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിരുന്നു. ഇവര്‍ക്കൊപ്പം മന്ദര്‍ റാവു ദേശായിയും മധ്യനിരയിലെ സൂത്രധാരന്‍ ആല്‍ബര്‍ട്ടോ നൊഗ്വേരയും ചേര്‍ന്ന ശ്രമങ്ങള്‍ക്ക് മുന്നില്‍ ദല്‍ഹി ആടി ഉലയുകയായിരുന്നു. ഇടത്തോട്ടും വലത്തോട്ടും പായിച്ചുകൊണ്ട് ദല്‍ഹി പ്രതിരോധത്തിലെ ശക്തമായി പരീക്ഷിക്കാന്‍ ചെന്നൈയിന് സാധിച്ചു. നെഗ്വേരയില്‍ നിന്നെത്തിയ പാസിനെ ഫസ്റ്റ് ടൈം ഷോട്ടില്‍ ഫറൂഖ് ചൗധരി പന്ത് സ്ലൈസ് ചെയ്ത് വലയ്‌ക്കകത്തെത്തിക്കുകയായിരുന്നു. തുടര്‍ന്നും മുന്നേറ്റം നടത്തിക്കൊണ്ടിരുന്ന ചെന്നൈയിന്‍ ആദ്യ പകുതി യില്‍ വീണ്ടും സ്‌കോര്‍ ചെയ്യുമെന്ന നിലയിലാണ് കളി മുന്നോട്ട് നയിച്ചത്. ആദ്യ പകുതി പിരിയുന്നതിന് തൊട്ടുമുമ്പ് ചെന്നൈയിന്‍ ലീഡ് ഉയര്‍ത്തേണ്ടതായിരുന്നെങ്കിലും സുവര്‍ണാവസരം നഷ്ടപ്പെടുത്തി.
രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ കളി അല്‍പ്പം മങ്ങി. ദല്‍ഹി പതിന്‍മടങ്ങ് ശക്തിയോടെ ഉണര്‍ന്നു കളിച്ചു. മുഹമ്മദ് നവാസും ജോസഫ് സണ്ണിയും അയ്‌മെനും ചേര്‍ന്ന് പന്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ദല്‍ഹി മത്സരത്തില്‍ ആകെ 11 മുന്നേറ്റങ്ങള്‍ നടത്തിയതില്‍ എട്ടും രണ്ടാം പകുതിയിലായിരുന്നു. ഗോള്‍ നേടുവന്ന ചില അവസരങ്ങള്‍ ദുര്‍ബല ഷോട്ടോടെ കളഞ്ഞു കുളിക്കുകയായിരുന്നു. സ്‌റ്റോപ്പേജ് സമയത്തിന്റെ അവസാനം വരെ ദല്‍ഹി പരൊതുയെങ്കിലും ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല. എട്ട് കളികള്‍ പൂര്‍ത്തിയാക്കിയ ദല്‍ഹിയും സീസണില്‍ ഇതേവരെ രണ്ട് കളികളേ ജയിച്ചിട്ടുള്ളൂ. ചെന്നൈയിന്‍ സീസണില്‍ നേടുന്ന ആദ്യ ഹോം വിജയം കൂടിയാണിത്.
ഒഡീഷ-മുഹമ്മദന്‍സ് മത്സരം സമനിലയില്‍
ഭൂവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോളില്‍ ഇന്നലെ നടന്ന രണ്ടാം മത്സരം സമനിലയില്‍ കലാശിച്ചു. ഒഡീഷയും മുഹമ്മദന്‍ എസ് സിയും ഏറ്റുമുട്ടി ഓരോ ഗോള്‍ വീതം നേടിക്കൊണ്ടാണ് സമാസമം പിരിഞ്ഞത്.
മത്സരത്തിന്റെ രണ്ട് പകുതികളിലുമായി ഇരു ടീമുകളും ഓരോ ഗോള്‍ നേടുകയായിരുന്നു. കളിയുടെ 40-ാം മിനിറ്റില്‍ വി.വി. സുഹെയ്‌റിലൂടെ ഒഡീഷ ലിഡ് ചെയ്തു. ഈ ഗോള്‍ പലത്തില്‍ ആതിഥേയര്‍ ആദ്യ പകുതിയില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്തു. മത്സരം 57-ാം മിനിറ്റിലെത്തിയപ്പോള്‍ മുഹമ്മദന്‍സിന് വേണ്ടി അഡിസന്‍ സിങ് സമനില കണ്ടെത്തി. സീസണില്‍ മുഹമ്മദന്‍ തോല്‍ക്കാതെ രക്ഷപ്പെട്ട ഏക മത്സരമാണിത്. എട്ട് മത്സരങ്ങള്‍ കളിച്ച അവര്‍ ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല. സീസണിലെ ഏക പോയിന്റും ഇന്നലത്തെ സമനിലയോടെ സ്വന്തമാക്കി.









