ടെഹ്റാൻ: പെർഷ്യൻ ഗൾഫിലെ അത്യന്തം പ്രധാനമായ കടൽപാതയായ ഹോർമുസിൽ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുന്നു. ശനിയാഴ്ച, ഇറാൻ വീണ്ടും കടലിടുക്ക് തുറക്കാനുള്ള തീരുമാനം പിൻവലിച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ, രണ്ട് ഇറാനിയൻ ഗൺബോട്ടുകൾ ഹോർമുസിൽ ഓയിൽ ടാങ്കറിന് നേരെ വെടിവെച്ചതായി റിപ്പോർട്ട്. ഐആർജിസിയുമായി ബന്ധപ്പെട്ട ഗൺബോട്ടുകളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് പുറത്തുവിട്ട പ്രസ്താവനയിൽ, ടാങ്കറിനെ മുന്നറിയിപ്പില്ലാതെ സമീപിച്ച ശേഷം ഗൺബോട്ടുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പറയുന്നു. സംഭവത്തിൽ കപ്പലിനും ജീവനക്കാർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഒമാന്റെ […]






