വാഷിങ്ൺ: പുതിയ നയതന്ത്ര നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹുർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യങ്ങളിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അങ്ങേയറ്റം സന്തുഷ്ടനാണെന്ന് ട്രംപ് വ്യക്തമാക്കി. വൈകാതെ തന്നെ ചൈനയിൽ വെച്ച് ഷി ജിൻപിങ്ങുമായി താൻ കൂടിക്കാഴ്ച നടത്തുമെന്നും, ഈ സന്ദർശനം ചരിത്രപരമായ പല നേട്ടങ്ങൾക്കും വഴിതുറക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നാണ് ഹുർമുസ് കടലിടുക്ക്. ഇറാനുമായുള്ള തർക്കങ്ങളെത്തുടർന്ന് ഈ മേഖലയിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥ ആഗോള വിപണിയെയും എണ്ണവിലയെയും വലിയ […]








