ടെഹ്റാൻ: ഹോർമുസ് കടലിടുക്കിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞും സമീപകാല പ്രസ്താവനകളെ പരിഹസിച്ചും ഇറാന്റെ പോസ്റ്റ്. ഹോർമുസ് കടലിടുക്ക് സ്ഥിരമായി തുറന്നുകിടക്കാൻ ടെഹ്‌റാൻ സമ്മതിച്ചുവെന്ന ട്രംപിന്റെ വാദങ്ങളോട് പ്രതികരിച്ചുകൊണ്ട്, സിംബാബ്‌വെയിലെ ഇറാനിയൻ എംബസി എക്സിലെ ഒരു പോസ്റ്റിലൂടെ യുഎസ് പ്രസിഡന്റിനെ കണക്കറ്റ് കളിയാക്കി രംഗത്തെത്തി. ഇറാനിയൻ എംബസി ട്വീറ്റ് ഇങ്ങനെ- 1. അധികം സന്തോഷവതിയായി കാണിക്കാതിരിക്കാൻ ശ്രമിക്കുക. അൽപ്പം അന്തസ്സ് പുലർത്തുക 2. ഇറാൻ കടലിടുക്കിന്റെ പുതിയ നിയമവ്യവസ്ഥയെക്കുറിച്ച് ഒരിക്കലും ചിന്തിക്കരുത്. ഞങ്ങൾ […]






