ക്വീവ്: യുക്രൈനിൽ ശനിയാഴ്ചയുണ്ടായ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജനവാസ മേഖലയിലെ സൂപ്പർമാർക്കറ്റിൽ ആളുകളെ ബന്ദികളാക്കിയ തോക്കുധാരിയെ, പിടികൂടാനുള്ള ശ്രമത്തിനിടെ സുരക്ഷാസേന വെടിവെച്ചുകൊന്നു. ആക്രമണത്തിൽ 6 പേർ മരിച്ചതായും പരിക്കേറ്റ പത്തുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു. അതേസമയം അക്രമി മോസ്കോ സ്വദേശിയായ 58 കാരനാണെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ നഗരത്തിന്റെ തെക്കൻ മേഖലയിലുള്ള ഹോളോസിവ്‌സ്‌കി ജില്ലയിലാണ് സംഭവം. സിവിലിയന്മാർക്ക് നേരെ വെടിയുതിർത്ത അക്രമിയെ വധിച്ചതായും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ […]









