വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ പതാക നാട്ടിയ കപ്പലാണ് ഒമാൻ തീരത്തിന് സമീപത്ത് നിന്ന് പിടിച്ചെടുത്തതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. മിസൈൽ പ്രഹരശേഷിയുള്ള അമേരിക്കയുടെ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രുവാൻസ് ഇറാനിയൻ കപ്പലിന് തക്കതായ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇറാനിയൻ സംഘം അത് ചെവികൊണ്ടില്ല. എഞ്ചിൻ റൂം തുളച്ചുകൊണ്ട് ഞങ്ങൾക്ക് അതിനെ തടയേണ്ടി വന്നുവെന്നാണ് ട്രംപ് അറിയിച്ചത്. Touska എന്ന് പേരുള്ള […]









