കോടാലി: വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച കോടാലി കടമ്പോട് വീട്ടിലെ ആൽജോയുടെ (എട്ട്) മരണത്തിൽ വിങ്ങി നാട്ടുകാർ. വീടിനുള്ളിൽവെച്ച് അച്ഛൻ സിൽജോയ്ക്കും അമ്മ ജോൺസിക്കുമൊപ്പം കിടന്നുറങ്ങിയ കുഞ്ഞുങ്ങളെ പാമ്പുകടിച്ചതിന്റെ ഞെട്ടലിലാണ് ഇവരെല്ലാം. കുടുംബം താമസിച്ചിരുന്ന വീടിനുപിറകിൽ കോടശ്ശേരി മലയാണ്. ഏതാണ്ട് 200-250 മീറ്റർ ദൂരമേ വീടും മലയും തമ്മിലുള്ളൂ. മലയോരഗ്രാമമായതിനാൽ ഇവിടത്തെ പല വീട്ടിലും പരിസരങ്ങളിലും പാമ്പുകളെ കാണുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇവരുടെ വീടിന്റെ പരിസരമെല്ലാം വൃത്തിയായി ചെത്തിമിനുക്കിയാണിട്ടിരിക്കുന്നത്. അടച്ചുറപ്പുള്ള വീട് രണ്ടുവർഷംമുൻപ് നിർമിച്ചതാണ്. ആൽജോയുടെ […]









