ടെഹ്‌റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്. ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ഇറാന്റെ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം ആക്രമിച്ചതോടെയാണ് മേഖലയിൽ സംഘർഷ സാഹചര്യം മൂർച്ഛിച്ചത്. വെടിനിർത്തൽ കരാർ ലംഘിച്ച അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച ഇറാൻ, യുദ്ധത്തിന് സജ്ജമാണെന്ന് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ നീങ്ങിയ ഇറാന്റെ ചരക്കുകപ്പലിന്റെ എൻജിൻ റൂം തകർത്ത യുഎസ് സൈന്യം കപ്പൽ കസ്റ്റഡിയിലെടുത്തു. കപ്പലിൽ വിശദമായ പരിശോധന നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമാക്കി യുഎസ് പടക്കപ്പലുകൾ […]








