ടെഹ്റാൻ: പാക്കിസ്ഥാനിൽ ഇന്നു നടക്കുന്ന രണ്ടാംഘട്ട സമാധാന ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇറാൻ. യുഎസ് മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ അപ്രായോഗികമാണെന്നും ചർച്ചയ്ക്ക് തടസമാണെന്നും ഇറാൻ വ്യക്തമാക്കി. അമിതമായ ആവശ്യങ്ങൾ” ഉന്നയിക്കുന്ന അമേരിക്കയുടെ നിലപാടാണ് ചർച്ചകൾക്ക് തടസമായതെന്ന് ടെഹ്‌റാൻ ആരോപിച്ചു. അതുപോലെ ഇസ്‌ലാമാബാദിൽ രണ്ടാം ഘട്ട ചർച്ചകൾ നടക്കുമെന്ന വാർത്തകൾ സത്യമല്ലെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്ക പുറത്തുവിട്ട വാർത്തകൾ അവരുടെ മാധ്യമ തന്ത്രമാണെന്നും ഇറാൻ ആരോപിച്ചു. പാക്കിസ്ഥാനിൽ രണ്ടാംഘട്ട ചർച്ചകൾ നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് […]









