വട്ടിയൂർക്കാവ്: നെട്ടയം മലമുകളിൽ സി.പി.എം, ബി.ജെ.പി. പ്രവർത്തകർ തമ്മിലുള്ള സംഘർഷം അക്രമത്തിലും പോലീസിനു നേരേയുള്ള കല്ലേറിലും ലാത്തിച്ചാർജിലും കലാശിച്ചു. ഒരു പോലീസുകാരന് കല്ലേറിൽ പരിക്കേറ്റു. ബന്ധുക്കളും അയൽക്കാരുമായ സുനിൽ, ബിനു എന്നിവർ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ് സംഘർഷമുണ്ടായത്. ഒരു പെൺകുട്ടിയെ ഇതിലൊരാൾ അസഭ്യം പറഞ്ഞതായി വട്ടിയൂർക്കാവ് പോലീസിൽ പരാതി കിട്ടി. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസ് സ്റ്റേഷനിൽ പോയി തിരിച്ചുവരികയായിരുന്ന സുനിലിനെ മലമുകളിൽവെച്ച് ഒരു സംഘം തടഞ്ഞുനിർത്തി മർദിച്ചു. സുനിലിനെ പേരൂർക്കട ജില്ലാ ആശുപത്രിയിലും […]









