പാലക്കാട്: ജില്ലയിൽ താപനില ഉയരുന്ന സാഹചര്യത്തിൽ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കലക്ടറുടെ നിർദേശം. സ്കൂളുകൾ, പ്രൊഫഷണൽ/ടെക്നിക്കൽ ഉൾപ്പെടെയുള്ള കോളജുകൾ, കോച്ചിങ് സെന്ററുകൾ തുടങ്ങി എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ ഏപ്രിൽ 20 മുതൽ താൽക്കാലികമായി നിർത്തിവെക്കാനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്സൻ കൂടിയായ ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. അതേസമയം നിലവിൽ ജില്ലയിലെ താപനില 40.1° സെൽഷ്യസ് ആണ്. അതേസമയം, അനുഭവഭേദ്യമായ ചൂട് 45° സെൽസ്യസ് വരെയാണ്. ഉയർന്ന […]









