കല്പറ്റ: ടൗൺഷിപ്പ് എന്ന് പറയാനുള്ള അർഹതപോലും കോൺഗ്രസിനില്ലെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാനപ്രസിഡന്റ് വി. വസീഫ്. ടൗൺഷിപ്പിൽ വിള്ളലുണ്ടായ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുത്, ഞങ്ങളുടെ ആപ്പിലേക്ക് പണം തരണം എന്നു പറഞ്ഞവരാണ് കേരളത്തിലെ കെ.പി.സി.സി. പ്രസിഡന്റ്. ഇത് സമൂഹം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 25 വീട് നിർമിച്ചുനൽകുമെന്ന് പറഞ്ഞിട്ട് 100 വീടുകൾ നിർമിക്കാനുള്ള 20 കോടിരൂപ സർക്കാരിന് കൈമാറിയവരാണ് ഡി.വൈ.എഫ്.ഐ. ആക്രി പെറുക്കിവരെ പണം കണ്ടെത്തി. ഇപ്പോൾ ഡി.വൈ.എഫ്.ഐ. പിരിച്ച പണത്തിന്റെ ‘പലിശ’ […]









