കോഴിക്കോട്: ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെത്തുടർന്ന് കോഴിക്കോട് വടകരയിൽനിന്ന് കാണാതായ വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. കഴിഞ്ഞ 13-ാം തിയതി മുതലാണ് വിഷ്ണുവിനെ വീട്ടിൽനിന്ന് കാണാതായത്. യുവാവ് ലോൺ ആപ്പുകളിൽനിന്ന് വിഷ്ണു പണം കടമെടുത്തിരുന്നു. ഈ കടം തീർക്കുന്നതിനായി പിന്നീട് ബ്ലേഡ് പലിശക്കാരിൽനിന്ന് പണം വാങ്ങേണ്ടിവന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രതിസന്ധികളും ഭീഷണികളുമാണ് വിഷ്ണുവിനെ വീടുവിടാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭീഷണിയെ തുടർന്ന് നാടുവിടാനിറങ്ങിയ വിഷ്ണു നേത്രാവതി എക്സ്പ്രസ്സിൽ യാത്രചെയ്യുന്നതിനിടെ കൂടെയുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ ഫോൺ […]








