ഗാസ സിറ്റി: തങ്ങളുടെ പക്കലുള്ള ചില ആയുധങ്ങൾ വിട്ടുനൽകാൻ തയ്യാറാണെന്ന് അറിയിച്ച് ഹമാസ്. ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിന് ശേഷമാണ് ഹമാസിന്റെ ഈ മനംമാറ്റം. തങ്ങളുടെ പോലീസിന്റെയും ആഭ്യന്തര സുരക്ഷാ സേനയുടെയും പക്കലുള്ള ആയിരക്കണക്കിന് ഓട്ടോമാറ്റിക് റൈഫിളുകളും മറ്റ് ആയുധങ്ങളും വിട്ടുനൽകാൻ തയ്യാറാണെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ‘ബോർഡ് ഓഫ് പീസ്’ എന്ന അന്താരാഷ്ട്ര സംഘടനയുടെ കീഴിൽ ഗാസയുടെ ഭരണം നടത്താൻ രൂപീകരിച്ച പലസ്തീൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കായിരിക്കും ഈ […]








