
മസാച്ചുസെറ്റ്‌സ്: ബോസ്റ്റണ്‍ മാരത്തണില്‍ പുരുഷനിരയില്‍ ജോണ്‍ കൊറിറും വനിതകളില്‍ ഷാരോണ്‍ ലോക്കഡിയും നേട്ടം നിലനിര്‍ത്തി. കെനിയക്കാരായ ഇരുതാരങ്ങളും കഴിഞ്ഞ വര്‍ഷത്തെ ബോസ്റ്റണ്‍ മാരത്തണില്‍ ജേതാക്കളായിരുന്നു. അമേരിക്കന്‍ വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സിന്റെ ഓര്‍മയില്‍ മസാച്ചുസെറ്റ്‌സ് മുതല്‍ ബോസ്റ്റണ്‍ വരെ എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്‌ച്ചയാണ് ബോസ്റ്റണ്‍ മാരത്തണ്‍ സംഘടിപ്പിച്ചുവരുന്നത്.
കഴിഞ്ഞ വര്‍ഷം ചിക്കാഗോ, വലന്‍സിയ മാരത്തണിലെ നേട്ടങ്ങള്‍ക്ക് പിന്നാലെയാണ് കോറിര്‍ ബോസ്റ്റണില്‍ കൂടി നേട്ടം കൊയ്തിരിക്കുന്നത്. രണ്ട് മണിക്കൂര്‍ നാല് മിനിറ്റ് 45 സെക്കന്‍ഡിലാണ് കൊറിര്‍ ഫിനിഷ് ചെയ്തത്. ബോസ്റ്റണ്‍ മാരത്തണിന്റെ ചരിത്രത്തിലെ മികച്ച മൂന്നാമത്തെ സമയമാണിത്. 2021ല്‍ ഇതേ മാരത്തണില്‍ ജേതാവായിരുന്ന ബെന്‍സന്‍ കിപ്‌റുട്ടോ, അല്‍ഫോണ്‍സ് ഫെലിക് സിംബു, സിബ്രിയാന്‍ കൊട്യൂട്ട് എന്നിവരില്‍ നിന്നുള്ള കടുത്ത വെല്ലുവിളിയെ മറികടന്നാണ് കോറിര്‍ ഇത്തവണ ജേതാവിരിക്കുന്നത്.
വനിതാ മാരത്തണില്‍ ഷാരോണ്‍ ലോക്കഡി രണ്ട് മണിക്കൂര്‍ 17 മിനിറ്റ് 22 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും ലോക്കഡി രണ്ടാം സ്ഥാനത്താക്കിയത്. ഹെല്ലെന്‍ ഓബിറിയെ ആണ്. നവംബറില്‍ നടന്ന ന്യൂയോര്‍ക്ക് മാരത്തണിലും ലോക്കഡി വിജയിയായിരുന്നു.









