വെല്ലിംഗ്ടൺ : ഇന്ത്യയുമായുള്ള വ്യാപാരകരാറിൽ ന്യൂസിലൻഡിലെ ഭരണകക്ഷിയ്ക്ക് ഇടയിൽ തന്നെ അഭിപ്രായ ഭിന്നത. അടുത്തയാഴ്ചയാണ് ന്യൂഡൽഹിയിൽ വച്ച് ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവയ്ക്കുന്നത്. ഇന്ത്യൻ വിദ്യാർഥികളുടെയും തൊഴിലാളികളുടെയും കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന നിർദേശങ്ങൾ കരാറിലുണ്ട്. ഇതാണ് ഭരണ മുന്നണിയിലുള്ള ഒരു പാർട്ടിയിലെ മന്ത്രിമാരുടെ എതിർപ്പിന് കാരണം. ‘‘നിയന്ത്രണമില്ലാത്ത കുടിയേറ്റം രാജ്യത്ത് വേതനം കുറയാനും റോഡുകളും ആശുപത്രികളും പൊതുസേവന സ്ഥാപനങ്ങളും തിരക്കേറിയതാകാനും ഇടവരുത്തും. ഈ ‘ബട്ടർ ചിക്കൻ സൂനാമിയെ’ ഞാൻ ഒരിക്കലും അംഗീകരിക്കില്ല’’ – മന്ത്രി ഷെയ്ൻ […]








