റിയാദ്: ഇറാനെതിരായ യുഎസ്- ഇസ്രായേൽ യുദ്ധവും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലും മിഡിൽ ഈസ്റ്റ് എണ്ണ, വാതക ഉൽപാദകർക്കിടയിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സ്ഥിതിവിശേഷം പാടെ തകർത്തതായി റിപ്പോർട്ട്. ഇറാനിയൻ തുറമുഖം തടയാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം സ്ഥിതി കൂടുതൽ വഷളാക്കിയേക്കുമെന്ന ആശങ്കയിലാണ് അമേരിക്കയുടെ ഗൾഫ് സഖ്യകക്ഷിയായ സൗദി അറേബ്യയെന്നും റിപ്പോർട്ട് പറയുന്നു. ഹോർമുസ് കടലിടുക്കിലെ ഉപരോധം ഉപേക്ഷിച്ച് ചർച്ചാ മേശയിലേക്ക് മടങ്ങാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തെ റിയാദ് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന്’ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. […]









