വാഷിങ്ടൺ: ഇറാനുമായുണ്ടായ യുദ്ധത്തിൽ അമേരിക്കയുടെ ആയുധ ശേഖരത്തിൽ വൻ ഇടിവ് സംഭവിച്ചതായിയ റിപ്പോർട്ട്. ഫെബ്രുവരി 28-ാം തീയതി ആരംഭിച്ച യുദ്ധം ഏഴാഴ്ച പിന്നിടുമ്പോൾ, അമേരിക്ക അവരുടെ മിസൈൽ ശേഖരത്തിലെ വലിയൊരു ഭാഗം ഉപയോഗിച്ചു കഴിഞ്ഞതായി രാജ്യാന്തര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഇറാനുമായുള്ള വെടിനിർത്തൽ കരാർ അനിശ്ചിത കാലത്തേക്ക് ദീർഘിപ്പിച്ച ട്രംപിന്റെ തീരുമാനവും സംശയത്തിന്റെ നിഴലിൽ. പാക്കിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് ട്രംപ് പ്രഖ്യാപിക്കുമ്പോഴും ട്രംപ് എന്തെങ്കിലും മുന്നിൽ കണ്ടായിരിക്കും വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നായിരുന്നു ഇറാന്റെ പ്രതികരണം. […]








